ദുബായില്‍ വാറ്റിന്‍റെ പേരില്‍ ചൂഷണങ്ങള്‍ വര്‍ദ്ധിക്കുന്നു

by Business | 11-01-2018 | 444 views

ദുബായ്: ദുബായില്‍ വാറ്റിന്‍റെ പേരിൽ സ്ഥാപനങ്ങൾ അന്യായമായി വില വര്‍ധിപ്പിച്ചു. ചൂഷണങ്ങള്‍ വര്‍ധിക്കുന്നതായി ഒറ്റ ദിവസത്തില്‍ 71 പരാതികളാണ് ലഭിച്ചത്. വാറ്റിന്‍റെ പേരിലുള്ള ചൂഷണങ്ങള്‍ തടയുവാന്‍ കര്‍ശന നിലപാട് എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇത്രയധികം പരാതികൾ ലഭിച്ചുതുടങ്ങിയത്.

അന്യായമായി വില വര്‍ധിപ്പിച്ച ഒമ്പത് വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ ഡി.ഇ.ഡി. നടപടി സ്വീകരിക്കുകയും ചെയ്തു. പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ വാറ്റ് തുക വ്യക്തമാക്കുന്ന വിശദമായ ബില്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

Lets socialize : Share via Whatsapp