ആ​ദ്യ മൂ​ന്ന് ​മാ​സ​ത്തെ പ്രൊബേ​ഷ​ന്‍ കാ​ല​ത്തു​ത​ന്നെ ഗാ​ര്‍​ഹി​ക വി​സ​ക​ളി​ലുള്ളവര്‍ക്ക് എ​ക്​​സി​റ്റ്​ വി​സ നേ​ടി തി​രി​ച്ചു​പോ​കാം

by International | 03-02-2020 | 1102 views

ജി​ദ്ദ: ഹൗ​സ്​ ഡ്രൈ​വ​ര്‍, ഹൗ​സ്​ മെ​യ്​​ഡ്​ പോ​ലു​ള്ള ഗാ​ര്‍​ഹി​ക വി​സ​ക​ളി​ല്‍ വ​രു​ന്ന​വ​ര്‍​ക്ക്​ ആ​ദ്യ മൂ​ന്നു​മാ​സ​ത്തെ പ്രൊബേ​ഷ​ന്‍ കാ​ല​ത്തു​ത​ന്നെ എ​ക്​​സി​റ്റ്​ വി​സ നേ​ടി തി​രി​ച്ചു​പോ​കാം. ​90 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​ഖാ​മ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രു​ടെ എ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ള്‍ സൗ​ദി പാ​സ്​​പോ​ര്‍​ട്ട്​ വി​ഭാ​ഗ​ത്തി​ന്‍റെ (ജ​വാ​സാ​ത്ത്) ഓ​ണ്‍​ലൈ​ന്‍ സ​ര്‍​വി​സാ​യ 'അ​ബ്​​ശി​ര്‍' വ​ഴി പൂ​ര്‍​ത്തി​യാ​ക്കാ​നാ​കു​മെ​ന്നും​ പാ​സ്​​പോ​ര്‍​ട്ട്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു. ഇ​ങ്ങ​നെ ചെ​യ്യ​ണ​മെ​ങ്കി​ല്‍ തൊ​ഴി​ലു​ട​മ​ക്ക്​ (സ്​​പോ​ണ്‍​സ​ര്‍​മാ​ര്‍) മേ​ല്‍ ചി​ല നി​ബ​ന്ധ​ന​ക​ള്‍ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്​. അ​യാ​ളു​ടെ കീ​ഴി​ലു​ള്ള ഗാ​ര്‍​ഹി​ക, ഗാ​ര്‍​ഹി​കേ​ത​ര തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 100 ക​വി​യ​രു​ത്.

തൊ​ഴി​ലാ​ളി മ​രി​ച്ച​യാ​ളോ ജോ​ലി​യി​ലി​ല്ലാ​ത്ത ആ​​ളോ സൗ​ദി അ​റേ​ബ്യ​യ്ക്ക്​ പു​റ​ത്തു പോ​യി​രി​ക്കു​ന്ന ആ​ളോ ആക​രു​ത്, ഓ​ടി​പ്പോ​യി എ​ന്ന്​ കാ​ണി​ച്ച്‌​ ജ​വാ​സാ​ത്തി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത്​ 'ഹു​റൂ​ബാ'​ക്ക​പ്പെ​ട്ട ആ​ളാ​ക​രു​ത്, തൊ​ഴി​ലാ​ളി​യു​ടെ പേ​രി​ല്‍ ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന പി​ഴ​ക​ളു​ണ്ടാ​വാ​ന്‍ പാ​ടി​ല്ല, തൊ​ഴി​ലാ​ളി​യു​ടെ ​പാ​സ്​​പോ​ര്‍​ട്ടി​ന്​ ര​ണ്ട്​ മാ​സ​മോ അ​തി​ല്‍ കൂ​ടു​ത​ലോ ദി​വ​സം കാ​ലാ​വ​ധി​യു​ണ്ടാ​ണം എ​ന്നി​വ​യാ​ണ്​ നി​ബ​ന്ധ​ന​ക​ള്‍. ഈ ​നി​ബ​ന്ധ​ന​ക​ള്‍ ഒ​ത്തു​വ​രു​ന്ന ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വി​സ മാ​ത്ര​മേ അ​വ​ര്‍ സൗ​ദി​യി​ലെ​ത്തി മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ അ​ബ്​​ശീ​ര്‍ വ​ഴി റ​ദ്ദാ​ക്കി എ​ക്​​സി​റ്റ്​ അ​ടി​ക്കാ​ന്‍ ക​ഴി​യൂ. അ​ബ്​​ശി​ര്‍ പോ​ര്‍​ട്ട​ലി​ല്‍ പ്ര​വേ​ശി​ച്ച്‌​ 'ഖി​ദ്​​മാ​ത്തു​ല്‍ മ​ക്​​ഫു​ലീ​ന്‍' എ​ന്ന ഐ​ക്ക​ണ്‍ അ​മ​ര്‍​ത്തി​യാ​ല്‍ എ​ക്​​സി​റ്റ്​ വി​സ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കും. അ​ബ്​​ശി​ര്‍ മു​ഖേ​ന​യു​ള്ള സേ​വ​ന​ങ്ങ​ള്‍​ക്കും അ​വ പ​രി​ച​യ​പ്പെ​ടാ​നും മു​ഴു​വ​ന്‍ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​ബ്​​ശി​റി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന്​ പാ​സ്​​പോ​ര്‍​ട്ട്​ വ​കു​പ്പ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Lets socialize : Share via Whatsapp