ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലായി വീണ്ടും ബുര്‍ജ് അല്‍ അറബ്

by Business | 29-01-2020 | 889 views

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലായി ബുര്‍ജ് അല്‍ അറബ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അള്‍ട്ടിമേറ്റ് ലക്ഷ്വറി ട്രാവല്‍ റിലേറ്റഡ് അവാര്‍ഡ്സ് (അള്‍ട്രാസ്) പട്ടികയിലാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബുര്‍ജ് അല്‍ അറബ് ഒന്നാമതെത്തിയത്. മധ്യപൂര്‍വദേശത്തെയും ഇതര മേഖലകളിലെയും ആഡംബര ഹോട്ടല്‍ സമുച്ചയങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം.

വിവിധ രാജ്യങ്ങളിലുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ജുൈമറ ഗ്രൂപ്പ് സിഇഒ: ജോസ് സില്‍വ പറഞ്ഞു. യുഎഇ-യിലെ സന്ദര്‍ശകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളിലൊന്നാണിത്. 

Lets socialize : Share via Whatsapp