യു.എ.ഇ - യിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് ബി.എസ്.സി നഴ്‌സിന്റെ നിയമനം നടത്തുന്നു

by General | 28-01-2020 | 1312 views

സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് ബി.എസ്.സി നഴ്‌സിന്റെ (പുരുഷന്‍) ഒഴിവിലേക്ക് നിയമനം നടത്തുന്നു. മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 30ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസില്‍ വച്ച്‌ സ്‌കൈപ്പ് ഇന്റര്‍വ്യൂ നടത്തും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഹാഡ്/ ഡിഒഎച്ച്‌ പരീക്ഷ പാസാകണം. ഹാഡ്/ ഡിഒഎച്ച്‌ പരിശീലനം ഒഡെപെക്ക് നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ gcc@odepc.in യിലേക്ക് ജനുവരി 29 വരെ അയയ്ക്കാം.

ഫോണ്‍: 0471-2329440/41/42/43.

Lets socialize : Share via Whatsapp