ഷാര്‍ജയില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

by Sharjah | 28-01-2020 | 4863 views

ഷാര്‍ജ: മഹാനി പ്രവിശ്യയില്‍ വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി. 14,597 അടി താഴ്ചയിലാണ് വാതക സാന്നിധ്യം.  പ്രതിദിനം അഞ്ച് കോടി സ്റ്റാന്‍ഡേര്‍ഡ് ഘന അടി പ്രകൃതി വാതകം ഇവിടെ ലഭ്യമാകുമെന്നാണ് കണ്ടെത്തല്‍. യു.എ.ഇ-യില്‍ അടുത്ത കാലത്ത് കണ്ടെത്തുന്ന വലിയ പ്രകൃതിവാതക ശേഖരം കൂടിയാണിത്. 

മേഖലയില്‍ കൂടുതല്‍ പര്യവേക്ഷണം നടത്താന്‍ ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പറേഷനും ഇറ്റാലിയന്‍ പങ്കാളിയായ ഇ.എന്‍.ഐ-യും തീരുമാനിച്ചു. ഇ.എന്‍.ഐ-ക്ക് ഏതാണ്ട് അമ്പത് ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. നേരത്തെ നടത്തിയ ത്രീ ഡി സര്‍വേ ഫലം അനുകൂലമായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പര്യവേക്ഷണത്തിലാണ് വാതക സാന്നിധ്യം ഉറപ്പായത്. മഹാനിയുടെ സമീപമേഖലകളിലും കൂടുതല്‍ പര്യവേക്ഷണം തുടരാനുള്ള തയാറെടുപ്പിലാണ്.

രാജ്യത്തിന്റെ ഊര്‍ജശേഖരം വര്‍ധിപ്പിക്കാനും പുതിയ വികസപദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും ഇത് ഏറെ സഹായകമാകുമെന്ന് ഷാര്‍ജ ഉപഭരണാധികാരിയും ഷാര്‍ജ ഓയില്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി വ്യക്തമാക്കി.

Lets socialize : Share via Whatsapp