യു.എ.ഇ - യില്‍ സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

by Dubai | 11-01-2018 | 485 views

ദുബായ്: യു.എ.ഇ-യില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് അഞ്ചിന് തുടങ്ങി ഏപ്രില്‍ നാലിന് തീരും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാര്‍ച്ച് അഞ്ചിന് തുടങ്ങി ഏപ്രില്‍ 12-നാണ് അവസാനിക്കുക. പത്താം ക്ലാസ് വിദ്യാർത്ഥികൾ കഴിഞ്ഞ വർഷത്തെ സി.ബി.എസ്.ഇ പുറത്തിറക്കിയ പുതുക്കിയ മൂല്യനിർണ്ണയ സമ്പ്രദായത്തിൽ ആദ്യമായാണ് പരീക്ഷയെ അഭിമുഖീകരിക്കുന്നത്. യു.എ.ഇ-യിലെ 77 സ്കൂളുകളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ 2017-18 അധ്യയന വർഷത്തെ പരീക്ഷ എഴുതും.

Lets socialize : Share via Whatsapp