മിസ്റ്റര്‍ ഐ എസ് സി ബോഡി ബില്‍ഡിംഗ് മത്സരങ്ങള്‍ വ്യാഴാഴ്ച അബുദാബിയില്‍

by Sports | 28-01-2020 | 4580 views

അബുദാബി: ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ വര്‍ഷം തോറും നടത്തിവരാറുള്ള മിസ്റ്റര്‍ ഐ എസ് സി ബോഡി ബില്‍ഡിംഗ് മത്സരങ്ങള്‍ ജനുവരി 30 വ്യാഴാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 70, 80, 90 കിലോ ഗ്രാമിന് താഴെ 90 കിലോ ഗ്രാമിന് മുകളില്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തുന്നത്. വിവിധ എമിറേറ്റുകളില്‍ നിന്നും നിരവധി പേര്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ ജനുവരി 30 വ്യാഴാഴ്ച വൈകുന്നേരം 7.30-ന് ആരംഭിക്കും.

മിസ്റ്റര്‍ യൂണിവേഴ്‌സ് 2019 ജേതാവ് മലയാളിയായ ചിത്തരേശ് നടേശന്‍ മുഖ്യാതിഥിയായി സംബന്ധിക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം 29 വരെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. മത്സരങ്ങള്‍ കാണുവാന്‍ പ്രവേശനം സൗജന്യമാണ് എന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 02 673 00 66, 050441 8775, 050617 1683 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം എന്നും സംഘാടകര്‍ അറിയിച്ചു.

Lets socialize : Share via Whatsapp