ശക്തമായ പൊടിക്കാറ്റ്: യുഎഇ-യില്‍ മിക്കയിടങ്ങളിലും ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

by Abudhabi | 27-01-2020 | 2219 views

അബുദാബി: യുഎഇ-യില്‍ ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പുമായി അധികൃതര്‍. പൊടിക്കാറ്റിന്റെ സാഹചര്യം കണക്കിലെടുത്ത്‌ രാജ്യത്തിന്റെ മിക്കയിടങ്ങളിലും ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 

അബുദാബി, ദുബൈ, ഷാര്‍ജ എന്നീ എമിറേറ്റുകള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച പരിധിയില്‍ ഉള്‍പ്പെടും. അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ, ഖുര്‍ഫുക്കാന്‍ എന്നീ മഖലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. അന്തരീക്ഷത്തില്‍ വന്‍തോതില്‍ പൊടി നിറയുന്നതിനാല്‍ ദൂരക്കാഴ്ച കുറയും. വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും കാറ്റിന്റെ വേഗത ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Lets socialize : Share via Whatsapp