ശിശുക്കളുടെ ഒളിമ്പിക്സ് ബഹറിനില്‍

by Sports | 10-01-2018 | 572 views

ബഹറിനില്‍ ആദ്യമായി ശിശുക്കള്‍ക്ക് വേണ്ടി ഒളിമ്പിക്സ് ഒരുക്കുന്നു.  ഈ ഏപ്രിലില്‍ ആണ് ഒളിമ്പിക്സ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. 2 മുതല്‍ 4 വരെ വയസ്സ് പ്രായമുള്ള ശിശുക്കളാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുക. കായിക മത്സരങ്ങള്‍ ഒരു ശിശുവിന്‍റെ വളര്‍ച്ചയില്‍ വഹിക്കുന്ന വലിയ പങ്കിനെ കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ശിശുക്കള്‍ക്കായി ഒളിമ്പിക്സ് നടത്തുന്നത്. മൂന്ന് തലങ്ങളിലായി അഞ്ച് ഇനങ്ങളിലാണ് 2 മുതല്‍ 4 വയസ്സുള്ള ശിശുക്കള്‍ക്കായി ഒളിമ്പിക്സില്‍ ഒരുക്കിയിട്ടുള്ളത്. ബഹ്റിന്‍ കായിക വിഭാഗങ്ങളുടെ തലപ്പത്തിരിക്കുന്ന അബ്ദുല്‍ റഹ്മാന്‍ അസ്കറാണ് ശിശുകള്‍ക്കുള്ള ഒളിമ്പിക്സ് എന്ന ആശയം മുന്നോട്ട് വെച്ചത്.

Lets socialize : Share via Whatsapp