തന്റെ സഹോദരിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാര്യം സഹപ്രവര്‍ത്തകരോട് വിവരിച്ചു; സുഹൃത്തിനെ പ്രവാസി കുത്തിക്കൊന്നു

by Sharjah | 19-01-2020 | 4581 views

ഷാര്‍ജ: തന്റെ സഹോദരിയുടെ നഗ്ന ചിത്രം പ്രദര്‍ശിപ്പിച്ച സുഹൃത്തിനെ യുഎഇ-യില്‍ പ്രവാസി കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം രാജ്യം വിടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയിലെ ഒരു ലേബര്‍ ക്യാമ്പില്‍ വച്ചാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടയാളും കേസിലെ പ്രതിയും പാകിസ്ഥാന്‍ പൗരന്മാരാണ്.

കൊല്ലപ്പെട്ട വ്യക്തി ഏതാനും വര്‍ഷങ്ങളായി യുഎഇ-യില്‍ ജോലി ചെയ്ത് വരികയായിരുന്നു. 2017-ല്‍ ഇയാള്‍ പ്രതിയുടെ സഹോദരിയുടെ ഒരു നഗ്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പ്രതി അന്ന് പാകിസ്ഥാനിലായിരുന്നു. അവിടെ നിന്ന് സുഹൃത്തിനെ ഫോണ്‍ വിളിക്കുകയും ചിത്രം ഒഴിവാക്കണമെന്ന് പറയുകയും ചെയ്തെങ്കിലും അതിന് തയ്യാറാകാതെ കൂടുതല്‍ ചിത്രങ്ങള്‍ ഫേസ്‍ബുക്കിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

ഇതിന് ശേഷം മാസങ്ങള്‍ കഴിഞ്ഞ് പ്രതിക്കും യുഎഇ-യില്‍ അതേ കമ്പനിയില്‍ തന്നെ ജോലി ലഭിച്ചു. ഇരുവരുടെയും താമസം ഒരേ ലേബര്‍ ക്യാമ്പില്‍ തന്നെയായിരുന്നു. ഇവിടെ വച്ച്‌ തന്റെ സഹോദരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാര്യങ്ങള്‍ കൊല്ലപ്പെട്ടയാള്‍ ഒപ്പമുള്ള സുഹൃത്തുക്കളോട് പറയുകയും സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ കാണിക്കുകയും ചെയ്തതോടെ പ്രകോപിതനായ പ്രതി ഇയാളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

Lets socialize : Share via Whatsapp