ഖത്തറില്‍ ഗാര്‍ഹികേതര കെട്ടിടങ്ങളുടെ വാടക കരാര്‍ നീട്ടല്‍; കരട് തീരുമാനത്തിന് അംഗീകാരം

by International | 18-01-2020 | 400 views

ദോ​ഹ: ഗാ​ര്‍ഹി​കേ​ത​ര കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക ക​രാ​ര്‍ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​നു​ള്ള ക​ര​ട് തീ​രു​മാ​ന​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. ക​സ്​​റ്റം​സ് ക്ലി​യ​റ​ന്‍സ് സം​വി​ധാ​ന (​ഏ​ക​ജാ​ല​കം)​ ത്തി​നാ​യി ദേ​ശീ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച 2014-ലെ 36ാം ​ന​മ്പ​ര്‍ നി​യ​മ​ത്തി​ലെ ഏ​താ​നും വ്യ​വ​സ്ഥ​ക​ള്‍ ഭേ​ദ​ഗ​തി ചെ​യ്തു കൊ​ണ്ടു​ള്ള ക​ര​ട് തീ​രു​മാ​ന​ത്തി​നും മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം.

മാ​ത്ര​മ​ല്ല, ഏ​ക​ജാ​ല​ക സം​വി​ധാ​ന മാ​നേ​ജ്മെന്‍റി​നു​ള്ള കോ​-ഓ​ഡി​നേ​റ്റി​ങ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച 2016-ലെ 23ാം ​ന​മ്പ​​ര്‍ നി​യ​മ ഭേ​ദ​ഗ​തി​ക്കു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ര​ട് തീ​രു​മാ​ന​വും മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. സെ​ന്‍ട്ര​ല്‍ ലീ​സ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭ​യു​ടെ ക​ര​ട് തീ​രു​മാ​ന​ത്തി​നും അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​ മ​ന്ത്രി​യു​മാ​യ ഷെയ്​ഖ് അ​ബ്​​ദുള്ള ബി​ന്‍ നാ​സ​ര്‍ ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ക​ര​ട് തീ​രു​മാ​നം പ​രി​ഗ​ണി​ക്കു​ക​യും അം​ഗീ​കാ​രം ന​ല്‍കു​ക​യും ചെ​യ്ത​ത്. ഗാ​ര്‍ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍ക്ക​ല്ലാ​തെ പാ​ട്ട​ത്തി​നെ​ടു​ത്ത ഏ​താ​നും സ്ഥ​ല​ങ്ങ​ളു​ടേ​യും സ്ഥ​ല​ഭാ​ഗ​ങ്ങ​ളു​ടേ​യും ക​രാ​ര്‍ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​നാ​ണ് അം​ഗീ​കാ​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

റി​യ​ല്‍ എ​സ്​​റ്റേ​റ്റ് വാ​ട​ക സം​ബ​ന്ധി​ച്ച 2008-ലെ ​നാ​ലാം നമ്പ​​ര്‍ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ക്ക് വി​ധേ​യ​മാ​യി​രി​ക്കും ഈ ​സ്ഥ​ല​ങ്ങ​ള്‍. ഫെ​ബ്രു​വ​രി 14-ന് ​നി​ല​വി​ലു​ള്ള ക​രാ​റു​ക​ള്‍ക്ക് ഫെ​ബ്രു​വ​രി 20 മു​ത​ല്‍ ഒ​രു വ​ര്‍ഷ​ത്തേ​ക്കാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യി​രി​ക്കു​ന്ന​ത്. മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ വാ​ട​ക​ക്ക​രാ​ര്‍ നീ​ട്ടി​ ന​ല്‍കി​യി​രു​ന്നു.

ദീ​ര്‍ഘ​കാ​ല​ത്തേ​ക്ക് വാ​ട​കയ്​ക്ക് ന​ല്‍കു​ന്ന​തും അ​ല്ലെ​ങ്കി​ല്‍ ക​രാ​ര്‍ പു​തു​ക്കാ​ന്‍ വാ​ട​ക​ക്കാ​ര​ന്‍ ഉ​ദ്ദേ​ശി​ക്കാ​ത്ത​തു​മാ​യ ക​രാ​റു​ക​ള്‍ക്ക് ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ല. വാ​ണി​ജ്യ ക​മ്പ​​നി​ക​ളു​ടെ ഭ​ര​ണ​നി​ര്‍വ​ഹ​ണ ആ​സ്ഥാ​നം, വ്യാ​പാ​രം, അ​ഭി​ഭാ​ഷ​ക ഓ​ഫി​സ്, അ​ക്കൗ​ണ്ട്സ് ഓ​ഫി​സ്, കൃ​ഷി, എ​ന്‍ജി​നീ​യ​ര്‍മാ​രു​ടെ ഓ​ഫി​സു​ക​ള്‍, മൃ​ഗ ചി​കി​ത്സാ ക്ലി​നി​ക്കു​ക​ള്‍, ക​ന്നു​കാ​ലി ഫീ​ഷ​റീ​സ് വി​ദ​ഗ്ധ​രു​ടെ ഓ​ഫി​സ് എ​ന്നി​വയ്​ക്കും പു​തി​യ ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ല.

അ​മി​ത​മാ​യ വാ​ട​ക വ​ര്‍ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ര്‍ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​ത്. ക​സ്​​റ്റം​സ് ക്ലി​യ​റ​ന്‍സ് സം​വി​ധാ​ന (​ഏ​ക​ജാ​ല​കം) ​ത്തി​നാ​യി ദേ​ശീ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഏ​താ​നും വ്യ​വ​സ്ഥ​ക​ള്‍ ഭേ​ദ​ഗ​തി ചെ​യ്തു കൊ​ണ്ടു​ള്ള ക​ര​ട് തീ​രു​മാ​ന​ത്തി​നും മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം ന​ല്‍​കി.

Lets socialize : Share via Whatsapp