ദുബായ് എക്സ്‌പോ 2020: പങ്കെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് വിസ സൗജന്യം

by Dubai | 18-01-2020 | 647 views

അബുദാബി: ദുബായ് എക്സ്‌പോ 2020-യില്‍ പങ്കെടുക്കാന്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസ സൗജന്യമാക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചതായി ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പറഞ്ഞു. അബുദാബിയില്‍ മലയാളി സംഘടനയുടെ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

എക്സ്‌പോയില്‍ ഇന്ത്യയുടെ സജീവ സാന്നിധ്യമുണ്ടാകുമെന്നും യു.എ.ഇ-യുടെ കലാസാംസ്കാരിക വാണിജ്യ മണ്ഡലങ്ങളില്‍ മികച്ച പ്രവര്‍ത്തനമാണ് ഇന്ത്യന്‍ സമൂഹം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Lets socialize : Share via Whatsapp