ഉംറ വിസ 29 ലക്ഷം കവിഞ്ഞു; പാകിസ്ഥാന്‍ ഒന്നും ഇന്തോനേഷ്യ രണ്ടും സ്ഥാനങ്ങളില്‍

by International | 18-01-2020 | 194 views

ജിദ്ദ: ആഗസ്ത് ഒന്നിന് തുടങ്ങിയ നടപ്പു വര്‍ഷത്തെ ഉംറ സീസണില്‍ ഇതുവരെയായി ഇരുപത്തിയൊമ്പത് ലക്ഷത്തിലേറെ (2,913,170) വിസ പതിച്ചു നല്‍കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വെളിപ്പെടുത്തി. ഇതില്‍ 2,595,830 തീര്‍ത്ഥാടകര്‍ ഇതിനകം പുണ്യഭൂമിയില്‍ എത്തിയതായും 2,210,041 പേര്‍ കര്‍മങ്ങള്‍ നിര്‍വഹിച്ച്‌ മടങ്ങിയതായും വെള്ളിയാഴ്ച മന്ത്രാലയം പുറത്തിറക്കിയ വാരാന്ത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നാണ് - 601,880 പേര്‍. രണ്ടാം സ്ഥാനത്ത് ഇന്‍ഡിനേഷ്യയാണ് - 537,894 പേര്‍. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട് - 307,066 തീര്‍ത്ഥാടകരാണ് ഈ സീസണില്‍ ഇതുവരെയായി ഇന്ത്യയില്‍ നിന്നെത്തിയത്.

ഉംറ തീര്‍ത്ഥാടകരില്‍ 2,437,148 പേരെത്തിയത് വിമാനം മാര്‍ഗവും 147,965 പേര്‍ കരമാര്‍ഗവുമാണ് സൗദിയില്‍ പ്രവേശിച്ചത്. അതേസമയം 10,717 തീര്‍ത്ഥാടകര്‍ കപ്പല്‍ മാര്‍ഗവും ഉംറയ്‌ക്കെത്തിയിരുന്നു.

Lets socialize : Share via Whatsapp