കുവൈത്തില്‍ മെഡിക്കല്‍ അവധി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഇനി ഓണ്‍ലൈനില്‍

by International | 18-01-2020 | 276 views

കുവൈത്തില്‍ മെഡിക്കല്‍ അവധി സര്‍ട്ടിഫിക്കറ്റിന് ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. മെഡിക്കല്‍ അവധിക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്ന സംവിധാനം രാജ്യത്തെ എല്ലാ ആശുപത്രികളിലും ക്ലിനിക്കുകളിലും നിലവില്‍ വന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 15 ബുധനാഴ്ച മുതലാണ് സംവിധാനം പ്രാബല്യത്തില്‍ വന്നത്. അവധി ആവശ്യമുള്ള സര്‍ക്കാകര്‍ ജീവനക്കാര്‍ ക്ലിനിക്കുകളില്‍ നേരിട്ട് ചെന്നാല്‍ യൂസര്‍ നെയിമും പാസ് വേഡും ലഭിക്കും.

ഇത് ഉപയോഗിച്ച്‌ എം.ഓ.എച്ച്‌ ആപ്ലിക്കേഷന്‍ വഴി മെഡിക്കല്‍ ലീവിന് അപേക്ഷിക്കാം. ക്യൂ.ആര്‍ കോഡ് പരിശോധിച്ചാണ് അവധി അംഗീകരിക്കുക. മെഡിക്കല്‍ അവധിയുമായി ബന്ധപ്പെട്ട പ്രിന്‍റ് ചെയ്ത പോപ്പറുകള്‍ ഇനി സ്വീകരിക്കില്ല. അതേസമയം, പ്രായമായവരില്‍ നിന്നും ഭിന്നശേഷിക്കാരില്‍ നിന്നും അത്യാവശ്യ ഘട്ടത്തില്‍ പേപ്പര്‍ മെഡിക്കല്‍ ലീവ് അപേക്ഷ സ്വീകരിക്കും.

Lets socialize : Share via Whatsapp