ഷാര്‍ജ ഫ്രിഞ്ച് ഫെസ്റ്റിവലിന് തുടക്കമായി

by Sharjah | 18-01-2020 | 4112 views

ഷാര്‍ജ: ഷാര്‍ജ ഫ്രിഞ്ച് ഫെസ്റ്റിവലിന് തുടക്കമായി. ഷാര്‍ജയിലെ വിവിധ വേദികളിലായി 17 ദിവസം മേള നീണ്ടുനില്‍ക്കും. നാടകം, സര്‍ക്കസ്, പാവക്കൂത്ത് തുടങ്ങി 600-ലധികം പ്രദര്‍ശനങ്ങളാണ് മേളയുടെ പ്രത്യേകത. ഷാര്‍ജ അല്‍ നൂര്‍ ഐലന്‍ഡിലെ പ്രത്യേക വേദിയില്‍ സംഗീതവും നൃത്തവും അഭിനയവും സമ്മേളിച്ച 'ഹാച്' പ്രദര്‍ശനത്തോടെയാണ് 17 ദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ തുടക്കം കുറിച്ചത്. ഷാര്‍ജ അല്‍ ഖസ്ബ, അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, ഫ്ലാഗ് ഐലന്‍ഡ്, അല്‍നൂര്‍ ഐലന്‍ഡ് എന്നിവിടങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍.

വിവിധയിടങ്ങളിലായി, ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച്‌ രാത്രി പതിനൊന്ന് വരെ നീളുന്ന വിധത്തിലാണ് ഈ പ്രദര്‍ശനങ്ങളുടെ ക്രമീകരണം. തെരുവിലെ പ്രദര്‍ശനങ്ങള്‍ സൗജന്യമാണ്. ലോകപ്രശസ്തമായ ഫ്രിഞ്ച് ഉത്സവത്തിന്റെ മിഡില്‍ ഈസ്റ്റിലെ ആദ്യ പതിപ്പാണിത്. വിനോദ സഞ്ചാര വകുപ്പിന്റെ പങ്കാളിത്തത്തോടെ ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റിയാണ് സംഘാടകര്‍.

Lets socialize : Share via Whatsapp