
മനാമ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പിടിയിലായിരുന്ന പ്രതിക്ക് അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം ദീനാര്‍ പിഴയും ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. ലഹരി വസ്തുക്കള്‍ വിപണനം നടത്തി സമ്പാദിച്ച 1,90,000 ദീനാറാണ് പ്രതി നാട്ടിലേക്ക് അയച്ചത്. ഇയാളുടെ കൈവശമുള്ള രേഖകളും മറ്റും പരിശോധിച്ചപ്പോള്‍ അനധികൃത പണം കൈവരുന്നതായി ബോധ്യപ്പെട്ടിരുന്നു.
കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് വിപണനത്തെക്കുറിച്ച് തെളിവുകള്‍ ലഭിച്ചത്. ഇയാളുടെ കൈവശമുള്ള പണവും മറ്റു വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.