സ്​​പാ​നി​ഷ്​ സൂ​പ്പ​ർ ക​പ്പ്​  കിരീടം റ​യ​ൽ മ​ഡ്രി​ഡിന്

by Sports | 13-01-2020 | 4425 views

ജിദ്ദ: പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ഫൈനൽ മത്സരത്തിൽ സ്പാനിഷ് സൂപ്പർ കപ്പ് റയൽ മാഡ്രിഡിന്. കി​ങ്​ അ​ബ്​​ദുള്ള സ്​​പോ​ർ​ട്​​സ്​ സി​റ്റി​​യി​ൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അ​ത്​​ല​റ്റി​കോ മാഡ്രിഡിനെ റയൽ പരാജയപ്പെടുത്തിയത്.
നിശ്ചിത സമയത്തും ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. ഇതോടെ കളി അധിക സമയത്തിലേക്ക് നീളുകയായിരുന്നു.

ലാ​ലി​ഗ ജേ​താ​ക്ക​ളാ​യ ബാ​ഴ്​​സ​ലോ​ണ​യെ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡും കി​ങ്​​സ്​ ക​പ്പ്​ ചാ​മ്പ്യ​ന്മാ​രാ​യ വ​ല​ൻ​സി​യ​യെ റ​യ​ൽ മ​ഡ്രി​ഡും തകർത്താണ് ഫൈനലിലെത്തിയത്.​

Lets socialize : Share via Whatsapp