പ്രവാസത്തിന്റെ കുരുക്കില്‍ മനാഫിനെ കാണാനാകാതെ ഉമ്മ യാത്രയായി

by Sharjah | 10-01-2020 | 4710 views

ഷാ​ര്‍ജ: പ്രി​യ​പ്പെ​ട്ട മ​ക​ന്‍ ഉ​ട​നെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യു​ടെ ലോ​ക​ത്തു നി​ന്ന് ആ​ലു​ങ്ങ​ല്‍ ഫാ​ത്തി​മ (67) യാ​ത്ര​യാ​യി. ഒ​ന്നും ര​ണ്ടും വ​ര്‍ഷ​മ​ല്ല 11 വ​ര്‍ഷ​മാ​ണ് മ​ക​ന്‍ തൃ​ശ്ശൂ​ര്‍ ചാ​വ​ക്കാ​ട് തി​രു​വ​ത്ര സ്വ​ദേ​ശി ആ​ലു​ങ്ങ​ല്‍ മ​നാ​ഫി​നെ മാ​താ​വ്​ കാ​ത്തി​രു​ന്ന​ത്. ചെ​ക്കു​കേ​സു​ക​ളാ​ണ് മ​നാ​ഫി​​​​ന്‍റ വ​ഴി​മു​ട​ക്കി​യ​ത്. 1,95,000 ദി​ര്‍ഹ​മി​​​​ന്‍റ ക്രി​മി​ന​ല്‍ കേ​സും ഒ​ന്ന​ര ല​ക്ഷ​ത്തി​​​​ന്‍റെ സി​വി​ല്‍ കേ​സു​മാ​യി​രു​ന്നു മ​നാ​ഫി​നും കു​ടും​ബ​ത്തി​നും ഇ​ട​യി​ല്‍ വി​ല​ങ്ങു​ത​ടി​യാ​യി നി​ന്ന​ത്. ഇ​തി​ലെ ക്രി​മി​ന​ല്‍ കേ​സ് വാ​ര്‍ത്ത ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി അ​ഡ്വ. ഹ​കിം ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ല്‍ ഒ​ഴി​വാ​ക്കി.

എ​ന്നാ​ല്‍, സി​വി​ല്‍ കേ​സി​ല്‍ നി​ന്ന്​ മു​ക്​​ത​നാ​വാ​ന്‍ ഒ​ന്ന​ര ല​ക്ഷം തീ​ര്‍ത്ത​ടയ്​ക്ക​ണം. ജോ​ലി​യും കൂ​ലി​യു​മി​ല്ലാ​തെ കൂ​ട്ടു​കാ​രു​ടെ ത​ണ​ലി​ല്‍ ക​ഴി​യു​ന്ന മ​നാ​ഫി​ന്​ ഇ​തു ക​ണ്ടെ​ത്താ​ന്‍ വ​ഴി​യു​ണ്ടാ​യി​രു​ന്നി​ല്ല. വാ​ര്‍ത്ത ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട പ​ല​രും സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും കാ​ര്യ​മാ​യൊ​ന്നും കി​ട്ടി​യി​ല്ല. സ്വ​ന്തം മ​ക​നെ മ​നാ​ഫ് കാ​ണു​ന്ന​ത് എ​ട്ടു വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ്, അ​തും സ്പോ​ണ്‍സ​റാ​യ അ​റ​ബി​യു​ടെ മ​ഹാ​മ​ന​സ്ക​ത​യി​ല്‍. എ​ല്ലാ​വി​ധ ചെ​ല​വും വ​ഹി​ച്ച്‌ കു​ടും​ബ​ത്തെ ഇ​വി​ടേ​ക്ക് കൊ​ണ്ടു​വ​രിക​യാ​യി​രു​ന്നു ആ ​ഇ​മാ​റാ​ത്തി. മ​ക​ളെ ഇ​തു​വ​രെ മ​നാ​ഫി​ന് കാ​ണാ​നാ​യി​ട്ടി​ല്ല.

ഫോ​ണി​ല്‍ വി​ളി​ക്കുമ്പോ​ഴെ​ല്ലാം ഒ​ന്ന​ര ല​ക്ഷ​ത്തി​​​​ന്‍റെ കേ​സ​ല്ലേ മോ​നെ, ആ​രെ​ങ്കി​ലും സ​ഹാ​യി​ക്കാ​തി​രി​ക്കി​ല്ല എ​ന്നു പ​റ​ഞ്ഞ് ആ​ശ്വ​സി​പ്പി​ക്കു​മാ​യി​രു​ന്നു പൊ​ന്നു​മ്മ. മ​നാ​ഫി​​​​ന്‍റെ മ​ന​സ്സും അ​തു​ത​ന്നെ​യാ​ണ് മ​ന്ത്രി​ച്ചി​രു​ന്ന​ത്. ചെ​റി​യ ചെ​റി​യ സ​ഹാ​യ​ങ്ങ​ള്‍ ഒ​ന്നി​ച്ച്‌ കി​ട്ടു​മ്പോള്‍ ഒ​ന്ന​ര​ ല​ക്ഷ​ത്തി​ലേ​ക്കും മാ​താ​വിന്‍റെ​​​​ അ​ടു​ത്തേ​യ്ക്കും വേ​ഗം എ​ത്തു​വാ​നാ​കും എ​ന്ന പ്ര​തീ​ക്ഷ സൂ​ക്ഷി​ച്ചി​രു​ന്നു.

പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ എ​ന്ന പേ​രി​ല്‍ ബോ​ഡും തൂ​ക്കി​യ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളെ സ​മീ​പി​ച്ച്‌ നോ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന വേ​ള​യി​ല്‍ വി​ഷ​യം പ​റ​ഞ്ഞു നോ​ക്കി. സ​ഹാ​യം പോ​യി​ട്ട് കൃ​ത്യ​മാ​യ മ​റു​പ​ടി​ പോ​ലും കി​ട്ടി​യി​ട്ടി​ല്ല. നാ​ട്ടി​ലെ​ത്തി ഉ​മ്മാ​യെ കാ​ണാ​മെ​ന്നും ഹെ​ര്‍ണി​യ​ക്ക് ഡോ​ക്ട​ര്‍ നി​ര്‍ദേ​ശി​ച്ച ഓ​പ​റേ​ഷ​ന്‍ ന​ട​ത്താ​മെ​ന്നു​ള്ള ശു​ഭ​പ്ര​തീ​ക്ഷ​യാ​ണ് മ​നാ​ഫി​​​​ന്‍റെ മു​ന്നി​ല്‍ അ​സ്ത​മി​ച്ച​ത്. ഹെ​ര്‍ണി​യ​ക്ക് പു​റ​മെ, ഷു​ഗ​റും പ്ര​ഷ​റും മ​നാ​ഫി​നെ അ​ല​ട്ടു​ന്നു​ണ്ട്. ജീ​വി​ത​ത്തി​​​​ന്‍റ പ​ര​ക്കം​പാ​ച്ചി​ലി​ല്‍ രോ​ഗ​ങ്ങ​ള്‍ അ​നു​ദി​നം വ​ഷ​ളാ​വു​ക​യാ​ണ്. മാ​താ​വി​ന് അ​വ​സാ​ന സ​മ​യ​ത്ത് ന​ല്ല ചി​കി​ത്സ​യും ത​ണ​ലും ഒ​രു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​​​​ന്‍റെ സ​ങ്ക​ടം വേ​റെ. പ്ര​വാ​സി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും സേ​വ​ന​ത്തി​നും കോ​ടി​ക​ളാ​ണ് ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ത്തി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

Lets socialize : Share via Whatsapp