ഒമാനിൽ ഡോക്​ടർ, നഴ്​സ്​ ഒഴിവ്​; നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം

by General | 10-01-2020 | 439 views

മസ്‌കത്ത്: ഒമാനിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും നഴ്​സുമാരുടെയും ഒഴിവുകളിലേക്ക്​ നോർക്ക റൂട്ട്​സ്​ അപേക്ഷ ക്ഷണിച്ചു. സലാലയിലായിരിക്കും നിയമനമെന്നും നോര്‍ക്ക അറിയിച്ചു. രണ്ടുവര്‍ഷമാണ് തൊഴില്‍ കരാര്‍. എം.ബി.ബി.എസും എം.ഡിയും പൂര്‍ത്തിയാക്കി നിശ്ചിതവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ജനറല്‍ ഡോക്ടര്‍മാര്‍ക്കും അവസരമുണ്ട്.

ബി.എസ്​സി നഴ്സിങ്​ പൂര്‍ത്തിയാക്കി നാലുവര്‍ഷം പ്രവൃത്തി പരിചയമുള്ള നഴ്സുമാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അവസരമുണ്ട്. ഈ മാസം 15-ന് മുമ്പ്​ അപേക്ഷ നല്‍കണം. ശമ്പളം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റില്‍ നല്‍കി.

നോര്‍ക്ക അധികൃതരെ നേരില്‍ ബന്ധപ്പെടാൻ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും ) 00918802012345 എന്ന നമ്പറുകളില്‍ വിളിക്കാം. വിദേശത്തു നിന്നും മിസ്ഡ് കോള്‍ ചെയ്യുന്നവരെ അധികൃതര്‍ തിരികെ വിളിക്കും.

Lets socialize : Share via Whatsapp