ഒളിമ്പിക്​സ്​​ സ്വപ്​നവുമായി മജിസിയ ഭാനു

by Sports | 07-01-2020 | 2689 views

മ​നാ​മ: പ​വ​ര്‍ ലി​ഫ്റ്റി​ങ് ലോ​ക​ക​പ്പി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം വ​ര്‍ഷ​വും സ്വ​ര്‍ണം കൊ​യ്ത വ​ട​ക​ര, ഓ​ര്‍​ക്കാ​ട്ടേ​രി സ്വ​ദേ​ശി​നി മ​ജി​സി​യ ഭാ​നു​വി​ന്​ പ​റ​യാ​ന്‍ യാ​ദൃ​ച്ഛി​ക​ത​യു​ടെ​യും വ​ഴി​ത്തി​രി​വു​ക​ളു​ടെ​യും ക​ഥ​ക​ള്‍. ബ​ഹ്​​റൈ​നി​ല്‍ ന​ട​ന്ന വ​ട​ക​ര മ​ഹോ​ത്സ​വ​ത്തി​ല്‍ പ​​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ അ​വ​ര്‍ 'ഗ​ള്‍​ഫ്​ മാ​ധ്യ​മ'​ത്തോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

മാ​ഹി​ ഡെ​ന്‍റ​ല്‍ കോ​ള​ജി​ല്‍ ബി.​ഡി.​എ​സി​ന്​ ചേ​ര്‍​ന്ന​ ശേ​ഷം അ​വ​ധി​ക്കാ​ല​ത്ത്​ കൂ​ട്ടു​കാ​ര്‍ സ്​​പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ്​ കോ​ഴ്​​സി​ന്​ പോ​യ​പ്പോ​ള്‍ മ​ജി​സി​യ ഭാ​നു​വി​ന്‍റെ ആ​ഗ്ര​ഹം ബോ​ക്​​സി​ങ്​ പ​രി​ശീ​ല​ന​മാ​യി​രു​ന്നു. വി​വ​രം പ​റ​ഞ്ഞ​പ്പോ​ള്‍ വീ​ട്ടു​കാ​ര്‍ സ​മ്മ​തി​ച്ചു. അ​ങ്ങ​നെ ബോ​ക്​​സി​ങ്​ പ​രി​ശീ​ല​നം തു​ട​ങ്ങി. എ​ന്നാ​ല്‍ പ​രി​ശീ​ല​ക​ന്‍ പ​വ​ര്‍ ​ലി​ഫ്​​റ്റി​ങ്ങി​ലേ​ക്ക്​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും അ​തി​ല്‍ ക​ഴി​വ്​ തെ​ളി​യി​ക്കാ​നും മ​ജീ​സി​യ​ക്ക്​ ക​ഴി​യു​മെ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യാ​ണ്​ ആ ​രം​ഗ​ത്തെ​ത്തി​യ​ത്. സം​സ്ഥാ​ന, ​ദേ​ശീ​യ ടൂ​ര്‍​ണ​മെന്‍റു​ക​ളി​ല്‍ വി​ജ​യം നേ​ടു​ക​യും ചെ​യ്​​തു. ആ​ഗോ​ള​ത​ല​ത്തി​ല്‍ മി​ക​ച്ച നേ​ട്ടം സ്വ​ന്ത​മാ​ക്കാ​നും ക​ഴി​ഞ്ഞു.

വ​ട​ക​ര​യി​ലെ സാ​ധാ​ര​ണ കു​ടും​ബ​ത്തി​ല്‍ പ്ര​വാ​സി​യു​ടെ മ​ക​ളാ​യി ജ​നി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളാ​യി അ​തെ​ല്ലാം. 2018-ല്‍ ​റ​ഷ്യ​യി​ല്‍ ന​ട​ന്ന ചാമ്പ്യ​ന്‍ഷി​പ്പി​ല്‍ മ​ജി​സി​യ കി​രീ​ടം നേ​ടി. 2019-ലും ​മ​ജി​സി​യ ത​ന്നെ​യാ​യി​രു​ന്നു ചാ​മ്പ്യ​ന്‍. പ​വ​ര്‍ലി​ഫ്റ്റി​ല്‍ മാ​ത്ര​മ​ല്ല രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ പ​ഞ്ച​ഗു​സ്തി താ​രം കൂ​ടി​യാ​ണ് മ​ജി​സി​യ.

ദേ​ശീ​യ, സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ര​വ​ധി നേ​ട്ട​ങ്ങ​ള്‍ കൊ​യ്ത മ​ജ്സി​യ​യു​ടെ സ്വ​പ്നം വെ​യ്റ്റ് ലി​ഫ്റ്റി​ല്‍ ഒ​ളി​മ്പി​ക്സ് മെ​ഡ​ലാ​ണ്. 2020-ല്‍ ​ന​ട​ക്കു​ന്ന ലോ​ക, ഏ​ഷ്യ​ന്‍ ചാമ്പ്യ​ന്‍ഷി​പ്പു​ക​ളി​ല്‍ രാ​ജ്യ​ത്തി​നാ​യി ഇ​റ​ങ്ങാ​നും അ​ടു​ത്ത ഒ​ളി​മ്പി​ക്​​സി​ല്‍ വെ​യ്റ്റ് ലി​ഫ്റ്റി​ല്‍ മ​ത്സ​രി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന മ​ജി​സി​യ അ​ബ്​​ദു​ല്‍ മ​ജീ​ദ്-റ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Lets socialize : Share via Whatsapp