സ്റ്റേഡിയത്തിന്‍റെ ബാരിക്കേഡ് തകര്‍ന്ന് ആരാധകര്‍ക്ക് പരിക്ക്

by Sports | 06-01-2018 | 502 views

കുവൈത്ത്: ഗള്‍ഫ്​ കപ്പ്​ ഫുട്​ബാള്‍ ടൂര്‍ണമെന്‍റ് ഫൈനല്‍ മത്സരം സമാപിച്ചതിന് പിറകെ സ്റ്റേഡിയത്തിന്‍റെ ഗാലറിയിലെ ബാരിക്കേഡ് തകര്‍ന്ന് ആരാധകര്‍ താഴേക്ക്​ വീണു. രാത്രി പത്തുമണിയോടെയാണ്​ അപകടം. 40-ഓളം ആളുകള്‍ക്കാണ്​ പരിക്കേറ്റതെന്ന്​ കരുതുന്നു. ഇതില്‍ ഭൂരിഭാഗവും ഒമാന്‍ ആരാധകരാണ്​. അഗ്​നിശമന സേനയും സുരക്ഷാ അധികൃതരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 

Lets socialize : Share via Whatsapp