കേരള ജില്ലാ ലീഗ് ഫുട്‌ബോൾ ടൂർണമെന്‍റ് ഷാർജയിൽ

by Sports | 06-01-2018 | 927 views

ദുബൈ: കേരള ജില്ലാ ലീഗ് ഫുട്‌ബോൾ ടൂർണമെന്‍റ് ഷാർജയിൽ. യു എ ഇ-യിലെ പ്രവാസി മലയാളി ഫുട്‌ബോൾ താരങ്ങളെ പോത്സാഹിപ്പിക്കുന്നതിനായി  അൽ എത്തിഹാദ് സ്പോർട്സ് അക്കാഡമിയുടെ ആഭ്യമുഖ്യത്തിൽ  കേരള ജില്ലാ ലീഗ് ഫുട്‌ബോൾ ടൂർണമെന്‍റ് ഈ മാസം 6-ന്   നടക്കും. ശനിയാഴ്ച ഷാർജയിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിലാകും മത്സരം. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, തിരുവനന്തപുരം തുടങ്ങിയ 6 ജില്ലകളാണ് ടൂര്‍ണമെന്‍റിൽ പങ്കെടുക്കുന്നത്.

രാത്രി 9 മുതൽ  ഒരു മത്സരത്തിന് ഒരു മണിക്കൂര്‍ എന്ന നിലയില്‍ രണ്ട് മത്സരമാകും നടക്കുക. ഈ മാസം 11-നാണ് ട്യൂർണമെന്‍റ് സമാപിക്കുന്നത്. പ്രമുഖ മലയാളചലച്ചിത്ര അഭിനേതാവും അറിയപ്പെടുന്ന മിമിക്രി കലാകാരനുമായ ടിനി ടോമിൽ നിന്നും മേളയിൽ ഉപയേഗിക്കുന്ന പന്ത് ടൂർണമെന്‍റ് സംഘാടക സമിതി ചെയർമാൻ നെല്ലറ ഷംസുദ്ദീനും, അൽ ഇത്തി ഹാത് സ്പോർട്സ് അക്കാഡമി ചെയർമാൻ ഖമറുദ്ദീനും കൂടിചേർന്ന് ഏറ്റുവാങ്ങി.ലീഗ് കൂടുതൽ മികവുറ്റതാകുന്നതിന്‍റെ ഭാഗമായി നാട്ടിൽ നിന്ന് സന്തോഷ് ട്രോഫി താരങ്ങൾ അടക്കമുള്ള പ്രമുഖ താരങ്ങൾ ഓരോ ജില്ലാ ടീമിലും അണിനിരക്കും. ഇത് ആദ്യമായാണ് യു എ ഇ-യിൽ വിപുലമായ രീതിയിൽ ഇത്തരത്തിലുള്ള ജില്ലാ ലീഗ് ഫുട്‌ബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്.

Lets socialize : Share via Whatsapp