
ഷാര്‍ജ: വസ്ത്രശാലകളിലെ തലയുള്ള ആൾ രൂപങ്ങൾക്ക് വിലക്കേർപ്പെടുത്താൻ ഒരുങ്ങുകയാണ് ഷാർജ മുൻസിപ്പാലിറ്റി. വളരെ മുൻപ് തന്നെ വസ്ത്രശാലകളിൽ ഉപയോഗിക്കുന്ന ആൾ രൂപങ്ങൾക്ക് തലയുണ്ടാകരുതെന്നും മാന്യമല്ലാത്ത രീതിയിലുള്ള വസ്ത്രങ്ങൾ അതിൽ ധരിപ്പിക്കരുതെന്നുമുള്ള ഉത്തരവ് അധികൃതർ പുറപ്പെടുവിച്ചിരുന്നു .എമിറേറ്റ് പരമ്പരാഗതവും മതപരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യമായതിനാൽ, അടിവസ്ത്രങ്ങൾ അടക്കമുള്ള മാന്യമല്ലാത്ത രീതിയിലെ വസ്ത്രങ്ങൾ അണിയുന്ന ആൾ രൂപങ്ങൾ ഒഴിവാക്കണമെന്ന് എല്ലാ കടകളിലേക്കും സർക്കുലർ അയച്ചു. എന്നിട്ടും അവരിൽ ഈ കാര്യം ശ്രദ്ധിക്കുകയുണ്ടായില്ല. ഇതിനെതിരെ, തെരുവുകളിലും ഷോപ്പിംഗ് സെന്ററുകളിലും അധികൃതർ പരിശോധനാ സംഘങ്ങൾ ശക്തമാക്കിയിട്ടുണ്ട്.