ഐ.​സി.​സി ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ലീ​ഗ് - ര​ണ്ട്: ത്രിരാഷ്​ട്ര ക്രിക്കറ്റ് മത്സരം ഒമാനില്‍

by Sports | 02-01-2020 | 1429 views

മ​സ്ക​ത്ത്: രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ കു​റ്റ​മ​റ്റ രീ​തി​യി​ല്‍ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​മാ​ന്‍ ക​ഴി​വി​ന് വീ​ണ്ടും അം​ഗീ​കാ​രം. രാ​ജ്യ​ത്തെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍​ക്ക് പു​തു​വ​ത്സ​ര സ​മ്മാ​ന​മാ​യി വീ​ണ്ടു​മൊ​രു അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ് മ​ത്സ​രം കൂ​ടി വി​രു​ന്നെ​ത്തു​ന്നു. 2023-ല്‍ ​ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​ണ് ഒ​മാ​ന്‍ ഇ​ത്ത​വ​ണ ക​ള​മൊ​രു​ക്കു​ന്ന​ത്. ഒ​മാ​ന്‍ പ​ങ്കെ​ടു​ക്കു​ന്ന ത്രി​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ല്‍ മ​റ്റു ശ​ക്തി​ക​ള്‍ യു.​എ.​ഇ-​യും ന​മീ​ബി​യ​യു​മാ​ണ്. തു​ല്യ​ശ​ക്തി​ക​ളു​ടെ പോ​രാ​ട്ട​മെ​ന്ന് വി​ശേ​ഷി​ക്കാ​വു​ന്ന മ​ത്സ​രം കാ​യി​ക ​പ്രേ​മി​ക​ള്‍​ക്ക് മി​ക​ച്ച അ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഏ​ക​ദി​ന സ്​​റ്റാ​റ്റ​സ് ല​ഭി​ച്ച ഒ​മാ​നും യു.​എ.​ഇ​-യും ന​മീ​ബി​യ​യും പ​ര​സ്പ​രം കൊ​മ്പു​കോ​ര്‍​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റ് ജ​നു​വ​രി അ​ഞ്ചു​മു​ത​ല്‍ 12 വ​രെ അം​റാ​ത്തി​ലെ ട​ര്‍​ഫ് വ​ണ്‍ ഗ്രൗ​ണ്ടി​ല്‍ അ​ര​ങ്ങേ​റും.

മി​ക​ച്ച ഫോ​മി​ല്‍ തു​ട​രു​ന്ന ഒ​മാ​ന്‍ ടീം ​അ​ടു​ത്ത വ​ര്‍​ഷം ആ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ക്കു​ന്ന ടി 20 ​ലോ​ക​ക​പ്പി​ന് ഇ​തി​ന​കം ബ​ര്‍​ത്ത് ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. മി​ക​വ് തു​ട​രാ​നാ​യ​ല്‍ ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് ഇ​ന്ത്യ​യി​ലേ​ക്കും പ​റ​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഒ​മാ​നി​ലെ മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍. മ​ല​യാ​ളി​ക​ള്‍​ക്കും അ​ഭി​മാ​നി​ക്കാ​വു​ന്ന മ​റ്റൊ​രു മു​ഹൂ​ര്‍​ത്ത​ത്തി​നും ത്രി​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ് മ​ത്സ​രം സാ​ക്ഷ്യം വ​ഹി​ക്കും. മ​ല​യാ​ളി താ​ര​മാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​നൂ​ത് ഇ​ബ്രാ​ഹിം ഒ​മാ​നു ​വേ​ണ്ടി പാ​ഡ​ണി​യു​ന്നു​വെ​ന്ന​ത് കേ​ര​ള​ക്ക​ര​യ്ക്കും അ​ഭി​മാ​നാ​ര്‍​ഹ​മാ​യ കാ​ര്യ​മാ​ണ്.

ഒ​മാ​ന്‍ ടീ​മി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​രു​ണ്‍ പൗ​ലോ​സി​നും സി​ന്‍റോ മൈ​ക്കേ​ലി​നും പി​ന്‍​ഗാ​മി​യാ​യാ​ണ് സ​നൂ​തിന്‍റെ ക​ട​ന്നു​വ​ര​വ്. സ​നൂ​ത് ഇ​ബ്രാ​ഹിം ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി​യ​തി​ന്റ‍െ ആ​വേ​ശം ഒ​മാ​നി​ലെ മ​ല​യാ​ളി ക്രി​ക്ക​റ്റ് പ്രേ​മി​ക​ളി​ല്‍ പ്ര​ക​ട​മാ​ണ്. ഓ​ള്‍​റൗ​ണ്ട​ര്‍ സീ​ഷാ​ന്‍ മ​ഖ്‌​സൂ​ദ് ന​യി​ക്കു​ന്ന ടീം ​ലോ​ക ക്രി​ക്ക​റ്റി​ല്‍ വ​ലി​യ മേ​ല്‍​വി​ലാ​സ​ങ്ങ​ള്‍ എ​ത്തി​പ്പി​ടി​ക്കാ​നു​ള്ള ക​ഠി​ന പ്ര​യ​ത്ന​ത്തി​ലാ​ണ്.

ടീം ​മൊ​ത്ത​ത്തി​ല്‍ ന​ല്ല ഫോ​മി​ലാ​ണ്. മി​ക​ച്ച കാ​യി​ക​ ക്ഷ​മ​ത​യും പെ​ര്‍​ഫോ​മ​ന്‍​സു​മാ​ണ് താ​ര​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. സ്കോ​ട്ട്​ലാന്‍​ഡി​ല്‍ വെ​ച്ച്‌ മി​ക​ച്ച തു​ട​ക്കം കു​റി​ക്കാ​നും ടീം ​ഒ​മാ​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ സ്വ​ന്തം മ​ണ്ണി​ല്‍ വീ​റു​റ്റ പോ​രാ​ട്ടം പു​റ​ത്തെ​ടു​ക്കാ​നാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് വി​ശ്വാ​സം. വി​ജ​യ​ത്തി​ല്‍ കു​റ​ഞ്ഞ​തൊ​ന്നും ഹോം ​ഗ്രൗ​ണ്ടി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന്​​ ഒ​മാ​ന്‍ ടീം ​പ​രി​ശീ​ല​ക​ന്‍ ദു​ലീ​പ് മെ​ന്‍​ഡി​സ് പ​റ​ഞ്ഞു. ജ​നു​വ​രി അ​ഞ്ചി​ന് യു.​എ.​ഇ​-ക്കെ​തി​രെ​യാ​ണ് ഒ​മാ​ന്‍ ആ​ദ്യം മ​ത്സ​രി​ക്കു​ന്ന​ത്. ജ​നു​വ​രി എ​ട്ടി​ന് ന​മീ​ബി​യ​ക്കെ​തി​രെ​യും ഒ​മ്പ​തി​ന് യു.​എ.​ഇ-​ക്കെ​തി​രെ ര​ണ്ടാം മ​ത്സ​ര​ത്തി​നും ഒ​മാ​ന്‍ ടീം ​ഇ​റ​ങ്ങും. ജ​നു​വ​രി 12-ന് ​ന​മീ​ബി​യ​യു​മാ​യു​ള്ള മ​ത്സ​രം ഉ​ള്‍​പ്പെ​ടെ നാ​ല് മാ​ച്ചു​ക​ളാ​ണ് ഒ​മാ​നു​ള്ള​ത്.

ആ​ഖി​ബ് ഇ​ല്യാ​സ്​, ജ​തീ​ന്ദ​ര്‍ സി​ങ്, ക​വാ​ര്‍ അ​ലി, സ​നൂ​ത് ഇ​ബ്രാ​ഹിം, സൂ​ര​ജ് കു​മാ​ര്‍, മു​ഹ​മ്മ​ദ് ന​സീം, സ​ന്ദീ​പ് ഗൗ​ഡ്, മു​ഹ​മ്മ​ദ് ന​ദീം, ജെ​യ് ഒ​ഡേ​റ, ബാ​ദ​ല്‍ സി​ങ്, അ​ഹ്​​മ​ദ് ഫ​യ്യാ​സ് ഭ​ട്ട്, ബി​ലാ​ല്‍ ഖാ​ന്‍ എ​ന്നി​വ​രാ​ണ് സീ​ഷാ​ന്‍ മ​ഖ്സൂ​ദ് ന​യി​ക്കു​ന്ന ഒ​മാ​ന്‍ ടീ​മി​ലെ താ​ര​ങ്ങ​ള്‍.

Lets socialize : Share via Whatsapp