ബഹ്‍റൈനിലെ മൂല്യവര്‍ധിത നികുതി മൂന്നാം ഘട്ടം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

by Business | 02-01-2020 | 1215 views

മൂല്യവര്‍ധിത നികുതി മൂന്നാംഘട്ടം ബഹ്റൈനില്‍ പ്രാബല്യത്തില്‍ വന്നു. 37,500 ദിനാറും അതിലധികവും വരുമാനമുള്ളവരാണ് പുതിയ ഘട്ടത്തില്‍ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നത്.

രാജ്യത്ത് ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന മൂല്യവര്‍ധിത നികുതി-വാറ്റ്, ഈ വര്‍ഷം ജനുവരി മാസം മുതലാണ് നടപ്പിലാക്കി തുടങ്ങിയത്. 200 സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടി വാറ്റ് നികുതി ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. 11 സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്കാണ് വാറ്റ് ഒഴിവായത്.

ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും മൂല്യ വര്‍ധിത നികുതിയില്‍ വരില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ കിന്‍ഡര്‍ ഗാര്‍ഡനുകള്‍, പ്രീ-പ്രൈമറി, പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്ഥാപനങ്ങളിലും വാറ്റ് ഒഴിവാക്കി. ആരോഗ്യ മേഖലയില്‍, പൊതു ആരോഗ്യ സേവനങ്ങള്‍ക്കും വാറ്റില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ സേവനങ്ങളായ സര്‍ജറി, മനോരോഗ ചികിത്സ, ദന്ത ചികിത്സ, ഫിസിയോ തെറാപ്പി, ലാബ് സേവനങ്ങള്‍, ഇലക്‌ട്രോണിക് ആശയവിനിമയം വഴിയുള്ള മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ എന്നിവയ്ക്കും വാറ്റില്‍ നിന്ന് ഇളവ് ലഭിക്കും.

Lets socialize : Share via Whatsapp