പുതുവത്സരാഘോഷങ്ങള്‍; മെട്രോ തുടര്‍ച്ചയായി 43 മണിക്കൂര്‍

by Dubai | 31-12-2019 | 822 views

ദുബായ്: ചൊവ്വ പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ബുധനാഴ്ച രാത്രി 12 വരെ മെട്രോ റെഡ്‌ലൈനില്‍ സര്‍വീസുണ്ടാകും. ഗ്രീന്‍ലൈനില്‍ ചൊവ്വ പുലര്‍ച്ചെ 5.30 മുതല്‍ ബുധന്‍ രാത്രി 12 വരെയും പ്രവര്‍ത്തിക്കും. ട്രാം ചൊവ്വ രാവിലെ ആറ് മുതല്‍ വ്യാഴം പുലര്‍ച്ചെ ഒരു മണി വരെ സര്‍വീസ് നടത്തും. തുടര്‍ച്ചയായി 43 മണിക്കൂറാണ് മെട്രോ സര്‍വീസ് നടത്തുക. ആയിരക്കണക്കിന് സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും യാത്രാ സൗകര്യമൊരുക്കുകയാണ് കൂടുതല്‍ സര്‍വീസിലൂടെ മെട്രോ.

ബസ് സര്‍വീസ്

  • റാഷിദിയ, മാള്‍ ഓഫ് എമിറേറ്റ്‌സ്, ഇബ്ന്‍ ബത്തൂത്ത, ബുര്‍ജ് ഖലീഫ, അബുഹെയ്ല്‍, ഇത്തിസലാത്ത് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ബസുകള്‍ അവധി ദിനത്തില്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ രാത്രി 1.10 വരെ സര്‍വീസ് നടത്തും. സബ്‌സിഡറി സ്റ്റേഷനുകളായ സത്വയില്‍ പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 11.03 വരെയും റൂട്ട് സി 01 മുഴുവന്‍ സമയവും സര്‍വീസുണ്ടാകും.
  • ഗോള്‍ഡ് സൂഖില്‍ ബുധന്‍ പുലര്‍ച്ചെ 4.25 മുതല്‍ അര്‍ധരാത്രി 12.59 വരെയും അല്‍ ഗുബൈബില്‍ പുലര്‍ച്ചെ 4.14 മുതല്‍ രാത്രി 12.58 വരെയും സര്‍വീസുണ്ടാകും.
  • ഖിസൈസ്: പുലര്‍ച്ചെ 4.31-രാത്രി 12.08, അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്റ്റേഷന്‍: പുലര്‍ച്ചെ 5.05-രാത്രി 11.35, ജബല്‍ അലി സ്റ്റേഷന്‍: പുലര്‍ച്ചെ 4.58-രാത്രി 11.30, യൂണിയന്‍ സ്ക്വയര്‍: പുലര്‍ച്ചെ 4.25-രാത്രി 1.25, സബ്ക: രാവിലെ 6.15-രാത്രി 1.30, ദേര സിറ്റി സെന്റര്‍: പുലര്‍ച്ചെ 5.35-രാത്രി 11.30, കരാമ: രാവിലെ 6.29-രാത്രി 10.59, അഹ്‌ലി സ്റ്റേഡിയം: പുലര്‍ച്ചെ 5.55-രാത്രി 10.15.
  • ഇന്റര്‍സിറ്റി ബസുകള്‍ ബര്‍ദുബായ് അല്‍ ഗുബൈബ സ്റ്റേഷനില്‍ നിന്ന്‌ ഷാര്‍ജ അല്‍ ജുബൈലിലേക്ക് മുഴുവന്‍ സമയവും സര്‍വീസ് നടത്തും.
  • അബുദാബിയിലേക്ക് പുലര്‍ച്ചെ 4.36 മുതല്‍ രാത്രി 12.01 വരെയും സര്‍വീസുണ്ടാകും. ഷാര്‍ജ അല്‍താവൂന്‍ റൂട്ടില്‍ പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്. അജ്മാനിലേക്ക് പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 11 വരെയും ഫുജൈറയിലേക്ക് പുലര്‍ച്ചെ 5.23 മുതല്‍ രാത്രി 9.39 വരെയും ഹത്തയിലേക്ക് പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 9.30 വരെയും സര്‍വീസ് ഉണ്ടാകും.

വാട്ടര്‍ ബസ്, അബ്ര സര്‍വീസുകള്‍

  • മറീന മാള്‍, മറീന വോക്ക്, മറീന ടെറസ്, മറീന പ്രൊമനേഡ് സ്റ്റേഷനുകളില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ വാട്ടര്‍ ബസ് സര്‍വീസുണ്ടാകും. അബ്ര രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ പ്രവര്‍ത്തിക്കും. ജെദ്ദാഫില്‍ നിന്ന്‌ ദുബായ് വാട്ടര്‍ കനാല്‍ സ്റ്റേഷന്‍ വരെ ഉച്ചയ്ക്ക് 12.15 വരെയും തിരികെ ഉച്ചയ്ക്ക് 2.10 വരെയും.
  • മറീന സ്റ്റേഷനുകളില്‍ ബുധന്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ. അബ്ര രാവിലെ എട്ട് മുതല്‍ രാത്രി 9.30 വരെ.
  • ദുബായ് ഓള്‍ഡ് സൂഖ്, ബനിയാസ്, സീഫ്, ഫഹീദി, ദേര ഓള്‍ഡ് സൂഖ്, സബ്ക സ്റ്റേഷനുകളില്‍ ചൊവ്വ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ അബ്ര സര്‍വീസുണ്ടാകും. എസി അബ്രകള്‍ പുലര്‍ച്ചെ ഒന്ന് മുതല്‍ ബുധന്‍ പുലര്‍ച്ചെ രണ്ട് വരെ.
  • ഗ്ലോബല്‍ വില്ലേജില്‍ ചൊവ്വാഴ്ച വൈകീട്ട് നാല് മുതല്‍ രാത്രി 12 വരെ ഇലക്‌ട്രിക് അബ്ര സര്‍വീസ് നടത്തും. ബുധന്‍ രാവിലെ 10 മുതല്‍ രാത്രി 12 വരെയും സര്‍വീസുണ്ടാകും.
  • ഷെയ്ഖ് സായിദ് സ്റ്റേഷനില്‍ വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെയും ബുര്‍ജ് ഖലീഫ സ്റ്റേഷനില്‍ വൈകീട്ട് ആറ് മുതല്‍ രാത്രി 11 വരെയും ഇലക്‌ട്രിക് അബ്രകള്‍ സര്‍വീസ് നടത്തും.

ഫെറി സര്‍വീസ്

ഗുബൈബ സ്റ്റേഷന്‍ ചൊവ്വാഴ്ച രാവിലെ 11-നും ഉച്ചയ്ക്ക് ഒരു മണിക്കും. മറീന-11 മണി മുതല്‍ അഞ്ചുവരെ. ഗുബൈബ ഷാര്‍ജ അക്വേറിയം സ്റ്റേഷന്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ. ഗുബൈബ, മറീന സ്റ്റേഷനുകള്‍: ബുധന്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകീട്ട് 6.30 വരെ.  ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷനില്‍ വൈകീട്ട് നാല് മുതല്‍ രാത്രി 10 വരെ.

ശ്രദ്ധിക്കൂ, ഈ നിര്‍ദേശങ്ങള്‍

പൊതുജനങ്ങള്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.), ദുബായ് പോലീസ് എന്നിവര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കാഴ്ചകള്‍ കാണാന്‍ വാഹനങ്ങള്‍ റോഡിനരികില്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സമുണ്ടാക്കാതിരിക്കണം. അത്യാഹിത വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കുക.

Lets socialize : Share via Whatsapp