ഗൾഫ് കപ്പ് ഫൈനൽ: ആരാധകർക്ക് സൗജന്യ യാത്ര

by Sports | 04-01-2018 | 583 views

യുഎഇ: കുവൈറ്റിൽ നടക്കുന്ന ഗൾഫ് കപ്പിന്‍റെ ഫൈനൽ കാണാൻ യുഎഇ ദേശീയ ടീമിന്‍റെ ആരാധകർക്ക് സൗജന്യ യാത്ര. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതിനായി എ 380 വിമാനം അനുവദിച്ചു. എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഈദ് അൽ മക്തൂം തന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ  അറിയിക്കുകയായിരുന്നു. 

Lets socialize : Share via Whatsapp