പ്രമേഹത്തെ ചെറുക്കാന്‍ ലുലു വോക് ഫോര്‍ വെല്‍നെസ്

by General | 28-12-2019 | 612 views

ദുബായ്: പ്രമേഹത്തിനെതിരായ സന്ദേശം പരത്തി ലുലു വോക് ഫോര്‍ വെല്‍നെസ് കൂട്ടനടത്തം സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടിന് ദുബായ് സബീല്‍ പാര്‍ക്കിന് ചുറ്റും മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ 7,000 പേര്‍ പങ്കെടുത്തു. ദുബായ് സ്പോര്‍ട്‌സ് കൗണ്‍സിലിന്റെയും ഹംദാന്‍ ബിന്‍ മുഹമ്മദ് കമ്യൂണിറ്റി സ്പോര്‍ട്‌സ് ഓര്‍ഗനൈസേഷന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി.

പങ്കെടുത്തവര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തുകയും ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇമറാത്തി നടന്‍ അഹമ്മദ് സെയ്ഫ് മുഖ്യാതിഥിയായി. ഷെയ്ന്‍ നിഗം, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ സലിം എം.എ, ദുബായ്-ഷാര്‍ജ ലുലു ഡയറക്ടര്‍ ജെയിംസ് കെ. വര്‍ഗീസ്, സി.സി.ഒ. നന്ദകുമാര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Lets socialize : Share via Whatsapp