റഷ്യയില്‍ നിന്നുള്ള മുട്ടകളും മാംസ ഉത്പന്നങ്ങളും യു എ ഇ തടയുന്നു

by General | 03-01-2018 | 399 views

റഷ്യയിൽ നിന്നുള്ള മുട്ടകളും മാംസവും മാംസ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് യുഎഇ റദ്ദാക്കി. കൊസ്താംസ്കാസ് ഒബ്ലാസ്റ്റിലെ കൃഷിയിടത്തിൽ പക്ഷിപ്പനി (H5N2) വളരെ കൂടുതലായി പടർന്നതിനെ തുടര്‍ന്നാണ്‌ ഈ നടപടി. പക്ഷിപ്പനി കാരണം 6,60,000 പക്ഷികള്‍ ചാവുകയും ചെയ്തു. 
 
അസുഖ ബാധിത പ്രദേശത്ത് നിന്നും അലങ്കാര പക്ഷികള്‍, വളര്‍ത്തു പക്ഷികള്‍, കോഴികള്‍ തുടങ്ങിയവ ഉള്‍പ്പെടെ എല്ലാ പക്ഷികളുടെയും ഇറക്കുമതി പരിസ്ഥിതി മന്ത്രാലയം തടഞ്ഞുവച്ചു. 

Lets socialize : Share via Whatsapp