പ്രവാസികള്‍ക്ക് തിരിച്ചടി: ഇന്ത്യയിലേക്കയക്കുന്ന എല്ലാ കാര്‍ഗോകള്‍ക്കും ചിലവേറും

by Business | 20-12-2019 | 2074 views

ഇന്ത്യയുടെ പുതിയ വിദേശ വ്യാപാര നയം പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി, ഇനി മുതല്‍ ഇന്ത്യയിലേക്കയക്കുന്ന എല്ലാ കാര്‍ഗോകള്‍ക്കും ചിലവേറും. ഇനി മുതല്‍ കാര്‍ഗോ ആയി അയക്കുന്ന സാധനത്തിന്റെ 42 ശതമാനം ആണ് നികുതി. ജിഎസ്ടി അടക്കമുള്ള നികുതിയാണിത്. അയ്യായിരം രുപ വരെയുള്ള പാഴ്‌സലുകള്‍ക്ക് അനുവദിച്ചിരുന്ന കസ്റ്റംസ് തീരുവാ ഇളവ് ആണ് എടുത്ത് കളഞ്ഞത്. കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ നിയമം ഇന്ത്യന്‍ വിദേശവ്യാപാര ഡയറക്ടര്‍ ജനറല്‍ അമിത് യാദവ് ആണ് പുറത്തിറക്കിയത്.

അയ്യായിരം രുപ വരെയുള്ള പാഴ്‌സലുകള്‍ക്ക് അനുവദിച്ചിരുന്ന കസ്റ്റംസ് തീരുവാ ഇളവ് ആണ് ഇതോടുകൂടി ഇല്ലാതായത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രവാസികളായ മലയാളികളെയാണ്. ഈ മാസം 12 മുതല്‍ ഈ നിയമം നിലവില്‍ വന്നു. നിലവില്‍ നികുതി ഇളവ് ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് മാത്രമാണ് ഉള്ളത്.

Lets socialize : Share via Whatsapp