ദുബൈയിലെ ടാക്സികളില്‍ ഇനി വൈഫൈയും

by Dubai | 20-12-2019 | 1288 views

ടാക്സികളില്‍ വൈഫൈ ലഭ്യമാക്കി ദുബൈ ആര്‍.ടി.എ അധികൃതര്‍. യാത്രക്കാര്‍ക്ക് 50 എം.ബി ഡാറ്റ സൗജന്യമായി ടാക്സികളില്‍ ഉപയോഗിക്കാം. കൂടുതല്‍ ആവശ്യമെങ്കില്‍ ആപ്പുവഴി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ സേവന ദാതാക്കളായ ഡു-വുമായി സഹകരിച്ചാണ് ദുബൈ റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വൈഫൈ സൗകര്യം ഒരുക്കുന്നത്.

ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഹൈടെക് ടാക്സിയിലൂടെ നടപ്പാക്കുന്നതെന്ന് ആര്‍.ടി.എ ട്രാന്‍സ്പോര്‍ട് സിസ്റ്റംസ് ഡയറക്ടര്‍ ഖാലിദ് അല്‍ അവാദി അറിയിച്ചു. വിവിധ ലോക രാജ്യങ്ങളില്‍ നിന്നും ദുബൈയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് എല്ലാ സൗകര്യവും ഉറപ്പു വരുത്താനുള്ള നീക്കത്തിെന്‍റ ഭാഗമാണ് പുതിയ നടപടിയും. ഹിന്ദി ഉള്‍പ്പടെ 26 ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ഹൈടെക് ടാക്സികളില്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ട്. ടാക്സികളില്‍ വൈഫൈയുമായി ബന്ധിപ്പിച്ച്‌ ലക്ഷ്യസ്ഥാനം സ്വയം ടൈപ്പ് ചെയ്ത് നല്‍കാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും.

Lets socialize : Share via Whatsapp