വാട്സ്‌ആപ്പില്‍ ഭാര്യയുമായുള്ള വഴക്കിനിടെ മതനിന്ദ: യു.എ.ഇ - യില്‍ യുവാവ് വിചാരണ നേരിടുന്നു

by General | 17-12-2019 | 629 views

ദുബായ്: ഭാര്യയുമായി അകന്നുകഴിയുന്ന ഭര്‍ത്താവ് ദുബായ് കോടതിയില്‍ മത നിന്ദ ഉള്‍പ്പെടെ നിരവധി കേസുകളില്‍ വിചാരണ നേരിടുന്നു. ഒളിവില്‍ കഴിയുന്ന ജോര്‍ദാന്‍കാരന്‍ ഇസ്ലാമിനെ അപമാനിക്കുന്ന വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ അയച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഭാര്യയും സഹോദരന്മാരെയും കൂട്ടത്തോടെ ചുട്ടുകൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഏപ്രില്‍ 29-ന് അല്‍ റാഷിദിയ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിവേചന വിരുദ്ധ നിയമവും വിദ്വേഷ നിയമവും ഫെഡറല്‍ പീനല്‍ കോഡിലെ വ്യവസ്ഥകളും അനുസരിച്ച്‌ പ്രതിയെ കോടതിയിലേക്ക് റഫര്‍ ചെയ്തു. 30-കാരിയായ ഭാര്യക്ക് ഇയാള്‍ അയച്ച സന്ദേശങ്ങളുടെ പകര്‍പ്പും കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ ഡിസംബര്‍ 31-ന് ശിക്ഷ വിധിക്കും.

Lets socialize : Share via Whatsapp