യുഎഇ - യില്‍ പാര്‍ക്കിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

by General | 14-12-2019 | 862 views

യുഎഇ-യില്‍ പാര്‍ക്കിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അല്‍ഐനിലെ അല്‍ ജഹ്‌ലി പാര്‍ക്കിലെ സ്ത്രീകളുടെ ശുചിമുറിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

മകനോടൊപ്പം പാര്‍ക്കിലെത്തിയ ഒരു സ്വദേശി വനിതയാണ് ശുചിമുറിയില്‍ നവജാത ശിശുവിനെ കണ്ടത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.                               exclusive malayalam news

കുട്ടിയെ കണ്ടെത്തിയത് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഏഷ്യന്‍ വംശജയായ സ്ത്രീയുടേതാണ് കുഞ്ഞ് എന്നാണ് കരുതപ്പെടുന്നടത്.

Lets socialize : Share via Whatsapp