സ്കൂള്‍ ബസില്‍ കുട്ടി മരിച്ച സംഭവം: ഡ്രൈവര്‍ക്ക് മൂന്നുമാസം തടവും പിഴയും

by International | 14-12-2019 | 862 views

മ​സ്ക​ത്ത്: സ്കൂ​ള്‍ ബ​സി​ല്‍ അ​ശ്ര​ദ്ധ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി മ​രി​ച്ച കേ​സി​ല്‍ ബ​സ് ഡ്രൈ​വ​ര്‍​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ. പ്രൈ​മ​റി കോ​ട​തി ഡ്രൈ​വ​റെ കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി മൂ​ന്നു​മാ​സം ത​ട​വും 300 റി​യാ​ല്‍ പി​ഴ​യും വി​ധി​ച്ചി​രു​ന്നു. പ്രൈ​മ​റി കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​തെ മേ​ല്‍​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു.

പ്ര​തി ഓ​ടി​ച്ച ബ​സി​ലാ​ണ് വി​ദ്യാ​ര്‍​ഥി സ്കൂ​ളി​ലേ​ക്ക് പോ​യ​ത്. ബ​സ് സ്കൂ​ള്‍ വ​ള​പ്പി​ല്‍ പാ​ര്‍​ക്ക്​ ചെ​യ്​​ത്​ ഡ്രൈ​വ​ര്‍ പു​റ​ത്തു ​പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഉ​ച്ചയ്​ക്ക് ശേ​ഷം തി​രി​ച്ചു​വ​ന്ന​പ്പോ​ള്‍ കു​ട്ടി​യെ സ്കൂ​ള്‍ ബ​സി​ല്‍ ക​ണ്ട്​ ഉ​ട​ന്‍ സ്കൂ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും അ​വ​ര്‍ സ​ന്ദേ​ശം പൊ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. കേ​സ് വി​ചാ​ര​ണ വേ​ള​യി​ല്‍ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു.

ബ​സി​ല്‍ ​നി​ന്ന് പു​റ​ത്തു ​പോവും മു​മ്പ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ചി​ല സീ​റ്റു​ക​ള്‍ വി​ട്ടു​പോ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നാ​ല്‍, പ​ബ്ലി​ക് േപ്രാ​സി​ക്യൂ​ഷ​ന്‍ ഇ​ദ്ദേ​ഹ​ത്തെ ക​സ്​​റ്റ​ഡി​യി​ല്‍ വെ​ക്കാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ സു​ര​ക്ഷാ ഉ​റ​പ്പാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ഡ്രൈ​വ​ര്‍​ക്കാ​ണെ​ന്ന് സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലും അ​ധി​കൃ​ത​രും കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചു.

ഏ​റെ സ​മ​യം ബ​സി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട ക​ഠി​ന​ചൂ​ട് കാ​ര​ണം ഒ​ക്സി​ജ​ന്‍ കു​റ​ഞ്ഞ്​ ശ്വാ​സം​മു​ട്ടി​യാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. മ​ര​ണ​ത്തി​നോ കൊ​ല​പാ​ത​ക​ത്തി​നോ കാ​ര​ണ​മാ​കു​ന്ന സം​ഭ​വ​മു​ണ്ടാ​യാ​ല്‍ പ്ര​തി​ക്ക് മൂ​ന്നു​മാ​സം മു​ത​ല്‍ മൂ​ന്നു വ​ര്‍​ഷം വ​രെ​യു​ള്ള ത​ട​വും 300 മു​ത​ല്‍ 1,000 റി​യാ​ല്‍ വ​രെ പി​ഴ​യു​മാ​ണ് ഒ​മാ​നി​ല്‍ ശി​ക്ഷ. എ​ന്നാ​ല്‍, ഈ ​നി​യ​മ​ത്തി​ലെ കു​റ​ഞ്ഞ ശി​ക്ഷ​യാ​ണ് പ്ര​തി​ക്ക് ല​ഭി​ച്ച​ത്.

Lets socialize : Share via Whatsapp