.jpg)
കൊല്ലം: ചടയമംഗലം സ്വദേശിയായ ഷാജി ഉമ്മര്‍(50) ദുബയില്‍ വാഹനം ഇടിച്ച് മരിച്ചു. ഹോര്ലന്സിലുള്ള യുണൈറ്റഡ് ഹൈപ്പര്‍മാര്‍ക്കറ്റിന് പിറക് വശത്ത് കൂടെ സുഹൃത്തുമായി നടന്ന് പോകുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നു. ഉടനെ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജബല്‍ അലിയിലുള്ള ദുബായ് അലുമിനിയം കമ്പനിയായ ദുബാലില് ഹെവി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.