ഇ​ന്നു ​മു​ത​ല്‍ ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്​ നാ​ളു​ക​ള്‍

by Sports | 11-12-2019 | 1099 views

ദോ​ഹ: ഗ​ള്‍​ഫ്​ ക​പ്പി​നു പി​ന്നാ​ലെ ഖ​ത്ത​റി​ല്‍ വീ​ണ്ടും ഫു​ട്​​ബാ​ള്‍ ആ​ര​വ​മു​യ​ര്‍​ത്തി ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ന്‍റെ നാ​ളു​ക​ള്‍. ബു​ധ​നാ​ഴ്​​ച മു​ത​ല്‍ 21 വ​രെ ജാ​സിം ബി​ന്‍ ഹ​മ​ദ് സ്​​റ്റേ​ഡി​യം, ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ വി​വി​ധ വ​ന്‍​ക​ര​ക​ളി​ലെ ക്ല​ബ്​ രാ​ജാ​ക്ക​ന്മാ​രു​ടെ ലോ​ക​പോ​ര്​ ന​ട​ക്കു​ക.

2022-ലെ ​ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്​ മുമ്പു​ള്ള മ​റ്റൊ​രു ഫു​ട്​​ബാ​ള്‍ ലോ​ക​ക​പ്പി​നു​ കൂ​ടി​യാ​ണ്​ ഖ​ത്ത​ര്‍ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്. ആ​റ് വ​ന്‍ക​ര​ക​ളി​ലെ ചാ​മ്പ്യ​ന്‍ ക്ല​ബു​ക​ളാ​യ ഹി​ന്‍​ഗി​ന്‍ സ്പോ​ര്‍ട്സ്​ ക്ല​ബ് (ന്യൂ ​കാ​ലി​ഡോ​ണി​യ- ഓ​ഷ്യാ​ന), ലി​വ​ര്‍പൂ​ള്‍ (ഇം​ഗ്ല​ണ്ട്- യൂ​റോ​പ്പ് ), സി.​എ​ഫ് മൊ​ണ്ടെ​റേ (മെ​ക്സി​കോ-​വ​ട​ക്ക​ന്‍ മ​ധ്യ അ​മേ​രി​ക്ക ക​രീ​ബി​യ), ഇ.​എ​സ് തൂ​നി​സ് (തു​നീ​ഷ്യ-​ആ​ഫ്രി​ക്ക), അ​ല്‍ ഹി​ലാ​ല്‍ എ​സ്.​എ​ഫ്.​സി (സൗ​ദി അ​റേ​ബ്യ-​ഏ​ഷ്യ), സി.​ആ​ര്‍ ഫ്ല​മിം​ഗോ (ബ്ര​സീ​ല്‍-​തെ​ക്കേ അ​മേ​രി​ക്ക), അ​ല്‍ സ​ദ്ദ് (ഖ​ത്ത​ര്‍-ആ​തി​ഥേ​യ​ര്‍) എ​ന്നീ ഏ​ഴ്​ ക്ല​ബു​ക​ളാ​ണ്​ ഏ​റ്റു​മു​ട്ടു​ന്ന​ത്. ഉ​ദ്​​ഘാ​ട​ന ​ദി​വ​സ​മാ​യ 11-ന്​ ​ആ​ദ്യ ​റൗ​ണ്ടി​ല്‍ ഖ​ത്ത​ര്‍ സ​മ​യം രാ​ത്രി 8.30-ന്​ ​ജാ​സിം ബി​ന്‍ ഹ​മ​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ല്‍ അ​ല്‍​സ​ദ്ദ്​ സ്​​​പോ​ര്‍​ട്​​സ്​ ക്ല​ബ്​ ഹി​ഗി​ന്‍ സ്​​പോ​ര്‍​ട്​​സു​മാ​യി ഏ​റ്റു​മു​ട്ടും.​ ഏ​വ​രും കാ​ത്തി​രി​ക്കു​ന്ന ലി​വ​ര്‍ പൂ​ള്‍ എ​ഫ്.​സി​-യു​ടെ മ​ത്സ​രം 18-ന്​ ഖ​ത്ത​ര്‍ സ​മ​യം രാ​ത്രി 8.30ന്​ ​ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും.

ക​ഴി​ഞ്ഞ ജൂ​ണി​ല്‍ ന​ട​ന്ന യു​വേ​ഫ ചാ​മ്പ്യ​ന്‍​സ്​ ലീ​ഗ്​ കി​രീ​ടം നേ​ടി​യ​തോ​ടെ ക്ല​ബ്​ ലോ​ക​ക​പ്പിന്‍റെ സെ​മി​ഫൈ​ന​ലി​ലേ​ക്ക്​ ബൈ ​ആ​യി​ട്ടാ​ണ്​ ലി​വ​ര്‍​പൂ​ള്‍ പ്ര​വേ​ശി​ച്ച​ത്. ലി​വ​ര്‍​പൂ​ളി​ന്‍റെ എ​തി​രാ​ളി​ക​ളെ പി​ന്നീ​ട്​ അ​റി​യാം. 25 റി​യാ​ല്‍ (475 രൂ​പ) മു​ത​ല്‍ 400 റി​യാ​ല്‍ (7,600) രൂ​പ വ​രെ​യാ​ണ് നി​ര​ക്ക്. പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ളി​ല്‍ കു​റ​ഞ്ഞ നി​ര​ക്ക് 25 റി​യാ​ലാ​ണ്. ഫൈ​ന​ല്‍, മൂ​ന്നാം സ്​​ഥാ​ന​ക്കാ​ര്‍​ക്ക് വേ​ണ്ടി​യു​ള്ള മ​ത്സ​രം എ​ന്നി​വ​യ്ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്ക് 100 റി​യാ​ലാ​ണ് (1,900രൂ​പ). https://www.fifa.com/tickets/ എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ബു​ക്ക് ചെ​യ്യാം.

ഡി​സം​ബ​ര്‍ 21 വ​രെ​യാ​ണി​ത്. മു​തി​ര്‍​ന്ന​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ വ്യ​ത്യാ​സ​മി​ല്ല. മ​ത്സ​ര ടി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള​വ​ര്‍ക്ക് മ​ത്സ​ര ദി​ന​ങ്ങ​ളി​ല്‍ ദോ​ഹ മെ​ട്രോ​യി​ല്‍ സൗ​ജ​ന്യ യാ​ത്രാ ​ടി​ക്ക​റ്റ്​ ല​ഭി​ക്കും. മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലു​മു​ള്ള ഗോ​ള്‍ഡ് ക്ല​ബ് ബോ​ക്സ് ഓ​ഫി​സി​ല്‍ മ​ത്സ​ര​ടി​ക്ക​റ്റിന്‍റെ പ്രി​ന്‍റ്​ കാ​ണി​ച്ചാ​ല്‍ യാ​ത്രാ​പാ​സ്​ ല​ഭി​ക്കും. മെ​ട്രോ​യു​ടെ റെ​ഡ്, ഗോ​ള്‍ഡ്, ഗ്രീ​ന്‍ ലൈ​നു​ക​ളി​ലൂ​ടെ ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക് എ​ത്താം. ഗ്രീ​ന്‍ ലൈ​ന്‍ ചൊ​വ്വാ​ഴ്ച പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​കും. ഖ​ത്ത​ര്‍ ആ​സ്ഥാ​ന​മാ​യ ബീ​ന്‍ സ്​​പോ​ര്‍​ട്​​സ്​ ചാ​ന​ലി​നാ​ണ്​ സം​പ്രേ​ഷ​ണാവ​കാ​ശം.

Lets socialize : Share via Whatsapp