പ്രവാസികള്‍ക്കായി ക്രിസ്‌മസ്‌ ഓഫര്‍ പ്രഖ്യാപിച്ച്‌ എബിസി കാര്‍ഗോ

by Business | 10-12-2019 | 1035 views

റിയാദ്: യുഎഇ, സൗദി അറേബ്യ അടക്കം ജിസിസി-യിലെ എല്ലാ ബ്രാഞ്ചുകളിലേക്കും ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖാപിച്ച്‌ എബിസി കാര്‍ഗോ. ചുരുങ്ങിയ ചെലവില്‍ എയര്‍, സീ കാര്‍ഗോ സേവനങ്ങളോടൊപ്പം ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ഡ്യൂട്ടി ഫ്രീ ആയി എത്തിച്ചു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിലെവിടെയും മൂന്നു മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഡോര്‍ ഡെലിവറി നല്‍കാന്‍ കഴിയുന്നത് അവധിക്ക് നാട്ടിലേക്കു പോകുന്ന പ്രവാസികള്‍ക്ക് ഗുണം ചെയ്യുമെന്ന് എബിസി കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ശരീഫ് അബ്ദുല്‍ഖാദര്‍ പറഞ്ഞു. ഏകദേശം അമ്പതിനായിരത്തോളം ഉപഭോക്‌താക്കള്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Lets socialize : Share via Whatsapp