ആദ്യമായി ഗള്‍ഫ് കപ്പില്‍ മുത്തമിട്ട് ബഹ്റൈന്‍; സൗദി അറേബ്യയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്

by Sports | 09-12-2019 | 974 views

24-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ മുത്തമിട്ട് ബഹ്റൈന്‍ ടീം. ഖത്തറിലെ അബ്ദുള്ള ബിന്‍ ഖലീഫ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിന് ബഹ്‌റൈന്‍ പരാജയപ്പെടുത്തി. ഇതാദ്യമായാണ് ബഹ്റൈന്‍ ഗള്‍ഫ് കപ്പ് ജേതാക്കളാകുന്നത്.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ബഹ്റൈന്റെ മുഹമ്മദ് അല്‍ റുമൈഹിയാണ് വിജയ ഗോള്‍ നേടിയത്. നാലാം തവണയും കിരീടം ഉയര്‍ത്താനുള്ള അവസരമായിരുന്നു സൗദിക്ക്. മത്സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ബഹ്റൈന്‍ സൗദി അറേബ്യയോട് 0-2ന് തോറ്റിരുന്നു. ജേതാക്കളായ ബഹ്റൈന്‍ ടീമിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ട്രോഫി സമ്മാനിച്ചു.

Lets socialize : Share via Whatsapp