അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് രക്ഷപെടാന്‍ പ്രവാസിയുടെ ശ്രമം: ബഹുനില കെട്ടിടത്തില്‍ നിന്നും വീണ് ദാരുണാന്ത്യം

by International | 07-12-2019 | 299 views

കുവൈറ്റ്: പോലീസ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പ്രവാസിക്ക് ബഹുനില കെട്ടിടത്തില്‍ നിന്നും വീണ് ദാരുണാന്ത്യം. മഹ്‍ബുലയിലെ താമസ സ്ഥലത്ത് രാത്രിയിലായിരുന്നു സംഭവം. ഇവിടെയത്തിയെ പോലീസില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പത്താം നിലയില്‍ നിന്നും താഴെ വീഴുകയായിരുന്നുവെന്നാണ് കുവൈറ്റിലെ അറബ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തത്.

ഈജിപ്തുകാരനാണ് മരിച്ചതെന്ന് പ്രാഥമിക വിവരം. ഇയാള്‍ ലേബര്‍ കോടതിയില്‍ കുവൈറ്റ് ആസ്ഥാനമായ ഒരു കമ്പനിക്കെതിരെ പരാതി നല്‍കിയിരുന്നു. തന്റെ രാജ്യത്തുനിന്ന് ജോലിക്കായി കൊണ്ടുവന്ന കമ്പനി, തനിക്ക് നിയമപരമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. കമ്പനിയിലെ മാനേജര്‍ നല്‍കിയ മറ്റൊരു പരാതിയില്‍ ചിലരെ അറസ്റ്റ് ചെയ്യാനായി രാത്രി ഇവരുടെ താമസ സ്ഥലത്ത് പോലീസ് എത്തുകയായിരുന്നുവെന്ന് തൊഴിലാളികളില്‍ ചിലര്‍ പറഞ്ഞു.

Lets socialize : Share via Whatsapp