ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

by Sharjah | 07-12-2019 | 605 views

ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ 10 ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. വെള്ളിയാഴ്ച രാത്രി മെയ്‌സലൂണ്‍ പ്രദേശത്തെ കെട്ടിടത്തിന്റെ മുകില്‍ നിന്നാണ് 15-കാരിയായ ഇന്ത്യന്‍ കൗമാരക്കാരി ചാടിയതെന്ന് ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചു.

രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. രാവിലെ 11 മണിയോടെ കുവൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ അല്‍ ഗര്‍ബ് പോലീസ് കസ്റ്റഡിയിലാണ്.

ഷാര്‍ജയിലെ ഒരു ഇന്ത്യന്‍ സിലബസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. സ്‌കൂള്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്‌, മാതാപിതാക്കള്‍ളുടെ ഏക കുട്ടിയായിരുന്നു.

കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Lets socialize : Share via Whatsapp