ഗള്‍ഫ്​ കപ്പില്‍ ഇന്ന്​ സെമി 'ഫൈനല്‍'

by Sports | 05-12-2019 | 578 views

ദോ​ഹ: യു.​എ.​ഇ-​യെ മ​ല​ര്‍​ത്തി​യ​ടി​ച്ച ആ​വേ​ശ​ത്താ​ല്‍ നെ​ഞ്ചു​വി​രി​ച്ച്‌​ ഖ​ത്ത​ര്‍ ഒ​രു​ ഭാ​ഗ​ത്ത്. ലോ​ക​ക​പ്പി​ല​ട​ക്കം പ​ല ​ത​വ​ണ ഉ​ശി​രു​കാ​ട്ടി​യ സൗ​ദി അ​റേ​ബ്യ മ​റു​ഭാ​ഗ​ത്ത്. ഗ​ള്‍​ഫ്​ ക​പ്പി​ല്‍ ഇ​ന്ന്​ ഫൈ​ന​ലി​ന്​ ഒ​രു 'ഫൈ​ന​ല്‍' ന​ട​ക്കു​ന്നു. ഗ​ള്‍​ഫ്​ മേ​ഖ​ല ക​ണ്ണു​ചി​മ്മാ​തെ കാ​ത്തി​രി​ക്കു​ന്ന ഗ​ള്‍​ഫ്​ ക​പ്പി​ലെ സെ​മി ഫൈ​ന​ല്‍ ഇ​ന്ന്​ രാ​ത്രി എ​ട്ടി​ന്​ വ​ക്​​റ അ​ല്‍ജ​നൂ​ബ് സ്​​റ്റേ​ഡി​യ​ത്തി​ല്‍.

ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നു മുമ്പൊ​രു തീ​പാ​റും ക​ളി. എ​ന്നാ​ല്‍, ഉ​പ​രോ​ധം തീ​ര്‍​ത്ത ഗ​ള്‍​ഫ്​ പ്ര​തി​സ​ന്ധി​യു​ടെ മ​ഞ്ഞു​രു​ക്ക​ത്തി​ന്​ കൂ​ടി​യാ​ണ്​ അ​ല്‍​ജ​നൂ​ബ്​ സ്​​റ്റേ​ഡി​യം സാ​ക്ഷ്യം​വ​ഹി​ക്കു​ക. ഗ്രൂ​പ്​ എ-​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ഖ​ത്ത​ര്‍ സെ​മി ഫൈ​ന​ലി​ല്‍ ക​ട​ന്ന​ത്. ഗ്രൂ​പ്​ ബി​-യി​ല്‍ ഒ​ന്നാം​ സ്ഥാ​ന​ക്കാ​രാ​യാ​ണ് സൗ​ദി​യു​ടെ വ​ര​വ്. ഇ​റാ​ഖി​നോ​ട്​ പ​രാ​ജ​യ​പ്പെ​ടു​ക​യും യ​മ​നോ​ടും യു.​എ.​ഇ​-യോ​ടും വി​ജ​യി​ക്കു​ക​യും ചെ​യ്താ​ണ് ഖ​ത്ത​ര്‍ സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. കു​വൈ​ത്തി​നോ​ട് പ​രാ​ജ​യ​പ്പെ​ടു​ക​യും ബ​ഹ്​​റൈ​നെ​യും ഒ​മാ​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യു​മാ​ണ് സൗ​ദി സെ​മി​യി​ലെ​ത്തി​യ​ത്.

ഉ​ദ്ഘാ​ട​ന ​മ​ത്സ​ര​ത്തി​ല്‍ ഇ​റാ​ഖി​നോ​ട്​ ഖ​ത്ത​ര്‍ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. ഖ​ത്ത​റി​ന്‍റെ പ്ര​തി​രോ​ധ ​നി​ര​ക്കാ​ര​നും തു​റു​പ്പു ശീ​ട്ടു​ക​ളി​ലൊ​രാ​ളു​മാ​യ ബ​സാം പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​യി. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ യ​മ​നെ​തി​രെ സൂ​പ്പ​ര്‍ വി​ജ​യ​വു​മാ​യാ​ണ് ഖ​ത്ത​ര്‍ തി​രി​ച്ചു​വ​ന്ന​ത്. മ​റു​പ​ടി​യി​ല്ലാ​ത്ത ആ​റു ഗോ​ളു​ക​ള്‍​ക്ക്​ യ​മ​നെ 'പ​ഞ്ഞി​ക്കി​ട്ട​ത്'​ ഖ​ത്ത​റി​ന് ന​ല്‍​കി​യ ആ​ത്മ​വി​ശ്വാ​സം ചെ​റു​താ​യി​രു​ന്നി​ല്ല. 2017-ല്‍ ​മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു യ​മ​നെ​തി​രെ ഖ​ത്ത​റി​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​ജ​യം. അ​ത് പ​ഴ​ങ്ക​ഥ​യാ​ക്കി​യാ​ണ് ഖ​ത്ത​ര്‍ അ​ര​ഡ​സ​ന്‍ ഗോ​ളി​ന്‍റെ ജ​യം ഇ​ത്ത​വ​ണ സ്വ​ന്ത​മാ​ക്കി​യ​ത്.

യു.​എ.​ഇ​-ക്കെ​തി​രെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങും​ മു​മ്പാ​ണ് ഖ​ത്ത​റിന്‍റെ അ​ക്രം അ​ഫീ​ഫി​നെ ഏ​ഷ്യ​ന്‍ ഫു​ട്ബോ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഏ​ഷ്യ​യി​ലെ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. യു.​എ.​ഇ​-ക്കെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍ക്ക് മു​ന്നി​ട്ട് ​നി​ന്ന​തി​നു​ശേ​ഷ​മാ​ണ് എ​തി​രാ​ളി​ക​ള്‍ക്ക് ഒ​രു ഗോ​ള്‍ തി​രി​ച്ച​ടി​ക്കാ​ന്‍ സാ​ധി​ച്ച​ത്. ഇ​ഞ്ചു​റി ടൈ​മി​ല്‍ ഒ​രു ഗോ​ള്‍ കൂ​ടി നേ​ടി​യാ​ണ് ഖ​ത്ത​ര്‍ ത​ങ്ങ​ളു​ടെ ഗോ​ള്‍പ​ട്ടി​ക പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഖ​ത്ത​റി​നു​വേ​ണ്ടി ര​ണ്ടു ഗോ​ള്‍ നേ​ടി​യ​താ​ക​ട്ടെ ഏ​ഷ്യ​യി​ലെ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ക്രം അ​ഫീ​ഫും.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കു​വൈ​ത്തി​നോ​ട്​ ഒ​ന്നി​നെ​തി​രെ മൂ​ന്നു ​ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ട്ടാ​ണ് സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ​ത്. ഈ ​പ​രാ​ജ​യം സൗ​ദി​യെ ഗ്രൂ​പ്​ ബി​-യി​ല്‍ നാ​ലാം​സ്ഥാ​ന​ത്തേ​ക്ക് ത​ള്ളി​യെ​ങ്കി​ലും പി​ന്നീ​ട് തി​രി​ച്ചു വ​ര​വ് അ​വി​ശ്വ​സ​നീ​യ​മാ​യി​രു​ന്നു. ബ​ഹ്​​റൈ​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ള്‍ക്കും ഒ​മാ​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ള്‍ക്കും തോ​ല്‍​പി​ച്ച സൗ​ദി ഗ്രൂ​പ്പി​ല്‍ ഒ​ന്നാം​ സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ത​ക​ര്‍പ്പ​ന്‍ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തി വ​ലി​യ തി​രി​ച്ചു​വ​ര​വി​ലൂ​ടെ സെ​മി ഫൈ​ന​ലി​ലെ​ത്തി​യ ര​ണ്ടു ടീ​മു​ക​ളാ​ണ് ഖ​ത്ത​റും സൗ​ദി​യു​മെ​ന്ന​താ​ണ് ഇ​ന്ന​ത്തെ മ​ത്സ​ര​ത്തിന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. അ​തേ​സ​മ​യം, ഇ​ന്ന്​ വൈ​കു​ന്നേ​രം 5.30ന്​ ​ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​ഫൈ​ന​ലി​ല്‍ ഇ​റാ​ഖ്​ ബ​ഹ്​​റൈ​നെ നേ​രി​ടും.

ഫൈ​ന​ല്‍ ​പ്ര​വേ​ശ​നം ല​ക്ഷ്യം - ഖ​ത്ത​ര്‍ കോ​ച്ച്‌

സൗ​ദി അ​റേ​ബ്യ​യു​മാ​യു​ള്ള സെ​മി ഫൈ​ന​ല്‍ മ​ത്സ​രം ബു​ദ്ധി​മു​ട്ടേ​റി​യ​താ​യി​രി​ക്കു​മെ​ങ്കി​ലും ടീം ​ഫൈ​ന​ല്‍ പ്ര​വേ​ശ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ഖ​ത്ത​ര്‍ കോ​ച്ച്‌ ഫെ​ലി​ക്സ് സാ​ഞ്ച​സ്. സൗ​ദി ടീ​മിന്‍റെ​ ക​ഴി​വു​ക​ളെ​ക്കു​റി​ച്ച്‌ ഖ​ത്ത​റി​ന് ന​ന്നാ​യി അ​റി​യാം. അ​ടു​ത്ത കാ​ല​ത്ത് സൗ​ദി​ക്കെ​തി​രെ ഖ​ത്ത​ര്‍ നേ​ടി​യ വി​ജ​യ​ങ്ങ​ള്‍ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. എ​ന്നാ​ല്‍, അ​വ​യൊ​ന്നും ഇ​ന്നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തെ സ്വാ​ധീ​നി​ക്കി​ല്ല. സെ​മി ഫൈ​ന​ലി​ല്‍ ജ​യ​ത്തി​ല്‍ കു​റ​ഞ്ഞ​തൊ​ന്നും ഖ​ത്ത​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ഗോ​ള്‍കീ​പ്പ​ര്‍ സ​അ​ദ് അ​ല്‍ ശീ​ബ്​ പ​റ​ഞ്ഞു.

രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കും - സൗ​ദി കോ​ച്ച്‌​

ഇ​ന്ന്​ ന​ട​ക്കു​ന്ന സെ​മി ഫൈ​ന​ല്‍ ഖ​ത്ത​റും സൗ​ദി​യും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്ന്​ സൗ​ദി കോ​ച്ച്‌​ ഹെ​ര്‍വ് റി​നാ​ര്‍ഡ് പ​റ​ഞ്ഞു. അ​ല്‍​കാ​സ്​ ടി.​വി ചാ​ന​ലാ​ണ്​ ഇ​ക്കാ​ര്യം ട്വി​റ്റ​റി​ല്‍ പോ​സ്​​റ്റ്​ ചെ​യ്​​ത​ത​ത്. ഖ​ത്ത​ര്‍-​സൗ​ദി അ​റേ​ബ്യ സെ​മി​ഫൈ​ന​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ല്‍ സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വെ​പ്പാ​യി​രി​ക്കും. സ​മാ​ധാ​ന​മാ​ണ് ലോ​ക​ത്തി​ലെ മി​ക​ച്ച കാ​ര്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Lets socialize : Share via Whatsapp