വാട്സ് ആപ്പ്; മുന്നറിയിപ്പുമായി യു.എ.ഇ

by Entertainment | 26-12-2017 | 642 views

ദുബായ്: വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎ ഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേഷന്‍സ് അതോറിറ്റി. പിഡിഎഫ്  ഫയലുകള്‍ തുറക്കുന്നതിലൂടെ ഇലക്‌ട്രോണിക് ഡിവൈസുകള്‍ക്കും സ്‍മാര്‍ട്ട്ഫോണുകള്‍ക്കും കേടുവന്നേക്കാമെന്നും അജ്ഞാത സന്ദേശങ്ങള്‍ ഫോണിലെത്തുമ്പോൾ  ശ്രദ്ധിക്കണമെന്നതടക്കമുള്ള മുന്നറിയിപ്പുകളാണ്  അധികൃതര്‍ നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യമേഖല എന്നീ മേഖലകള്‍ക്കെതിരെ നടന്ന 615 സൈബര്‍ കുറ്റകൃത്യങ്ങള്‍ ഈ വര്‍ഷത്തില്‍ യു എ ഇ അധികൃതർ തടഞ്ഞിരുന്നു .

Lets socialize : Share via Whatsapp