ഹജ്ജ് ഉംറ തീർത്ഥാടകരിൽ നിന്നും ഈടാക്കുന്ന മൂല്യവർധിത നികുതി തിരിച്ച് നൽകും: സൗദി

by International | 26-12-2017 | 376 views

ജിദ്ദ: ഹജ്ജ് ഉംറ തീർത്ഥാടകരിൽ നിന്നും സന്ദർശകരിൽ നിന്ന് ഈടാക്കുന്ന മൂല്യവർധിത നികുതി തിരിച്ച് നൽകുമെന്ന് സൗദി അധികൃതർ അറിയിച്ചു. ജി സി സി  രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഇത് ബാധകമല്ലെന്നും സക്കാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റി വ്യക്തമാക്കി.

ഗള്‍ഫ് അല്ലാതെയുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന ഹജ്ജ് ഉംറ തീർത്ഥാടകരും സന്ദർശകരും സൗദിയിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾക്കോ സേവനങ്ങൾക്കോ മൂല്യവർധിത നികുതി നൽകിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് നൽകുമെന്ന് സർക്കാർ സക്കാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റി വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് വാറ്റ് ബാധകമല്ല. എന്നാൽ വിദേശ സന്ദർശകരിൽ നിന്നും ഈടാക്കിയ വാറ്റ് എങ്ങനെ തിരിച്ച് നൽകും എന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവർ പഠിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.

Lets socialize : Share via Whatsapp