റിയാദില്‍ ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ഏ​ഴം​ഗ സംഘം അറസ്റ്റില്‍

by International | 29-11-2019 | 784 views

റി​യാ​ദ്​: കോ​പ്പ​ര്‍ കേ​ബി​ളു​ക​ളും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ക​യ​റ്റി​യ ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ഏ​ഴം​ഗ സം​ഘ​ത്തെ റി​യാ​ദ്​ പൊ​ലീ​സ് അറസ്റ്റ് ചെയ്തു. ബം​ഗ്ലാ​​ദേ​ശ്, യ​മ​നി പൗ​ര​ന്‍​മാ​ര്‍ ഉ​ള്‍​​പ്പെ​ട്ട സം​ഘ​ത്തെയാണ് പിടികൂടിയതെന്ന് റി​യാ​ദ്​ മേ​ഖ​ല പൊ​ലീ​സ്​ വ​ക്താ​വ്​ കേ​ണ​ല്‍ ശാ​കി​ര്‍ ബി​ന്‍ സു​ലൈ​മാ​ന്‍ അ​ല്‍​തു​വൈ​ജ​രി പ​റ​ഞ്ഞു.

പ്രതികളുടെ പക്കല്‍ നിന്നും മോ​ഷ്​​ടി​ച്ച മൂ​ന്ന്​ വാ​ഹ​ന​ങ്ങ​ള്‍ ​ക​ണ്ടെ​ടു​ത്തു. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ഇ​വ​രെ ക​സ്​​റ്റ​ഡി​യി​ല്‍ വെ​ച്ചി​രി​ക്ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ വ​ക്താ​വ്​ അറിയിച്ചു.

Lets socialize : Share via Whatsapp