ദുബൈയില്‍ നഴ്‌സായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു

by Dubai | 29-11-2019 | 362 views

ദുബയ്:ദുബൈയില്‍ നഴ്‌സായിരുന്ന കോട്ടയം സ്വദേശിനി നാട്ടില്‍ ചികില്‍സയ്ക്കിടെ മരിച്ചു. ദുബായ് റാഷിദ് ആശുപത്രിയില്‍ 28 വര്‍ഷമായി നഴ്‌സായി ജോലി ചെയ്തുവരികയായിരുന്ന കോട്ടയം സ്വദേശി മേരി ജോസഫാ(56)ണ് മരിച്ചത്.

അയര്‍ക്കുന്നം കുന്നേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ജൈസന്‍ ജോസഫ്. മക്കള്‍: നികിത, നിഖില്‍. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്ബതിനു അയര്‍ക്കുന്നം സെന്‍റ് സെബാസ്റ്റിയന്‍ പള്ളി സെമിത്തേരിയില്‍ നടക്കും.

Lets socialize : Share via Whatsapp