യുഎഇ - യില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച്‌ ഇന്ത്യന്‍ യുവാവിന് ദാരുണാന്ത്യം

by General | 29-11-2019 | 457 views

റാസല്‍ഖൈമ: ട്രക്കുകള്‍ കൂട്ടിയിടിച്ച്‌ ഇന്ത്യന്‍ യുവാവിന് ദാരുണാന്ത്യം. 25-കാരനായ യുവാവ് ആണ് അപകടത്തില്‍ മരിച്ചത്. എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93-ന് സമീപം ബുധനാഴ്ച രാത്രി മൂന്ന് ഹെവി ട്രക്കുകള്‍ ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെക്കുറിച്ച്‌ വിവരം ലഭിച്ചയുടന്‍ തന്നെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരാമെഡിക്കല്‍, അഗ്നിശമന സേനാ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചെന്ന് റാസല്‍ഖൈമ പോലീസ് അറിയിച്ചു. മരിച്ച യുവാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Lets socialize : Share via Whatsapp