കേരള സോഷ്യല്‍ സെന്‍റര്‍ യു.എ.ഇ ദേശീയ ദിനം വിപുലമായി ആഘോഷിക്കുന്നു

by General | 29-11-2019 | 974 views

അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ യു. എ. ഇ-യുടെ നാല്പത്തിയെട്ടാമത്‌ ദേശീയ ദിനം വിപുലമായി ആഘോഷിക്കുന്നു. ഡിസംബര്‍ ഒന്ന്, രണ്ട് തീയ്യതികളിലായിട്ടാണ് ആഘോഷം നടക്കുക. ഡിസംബര്‍ ഒന്നിന് രാത്രി 7 .30-ന് ഘോഷയാത്രയോടു കൂടിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. തുടര്‍ന്ന് ഡ്രസ്സിംഗ് കോമ്പറ്റിഷന്‍, വിവിധ കലാ പരിപാടികള്‍, പ്രസിദ്ധ ചിത്രകാരന്‍ മുതുകുളം രാജശേഖരന്‍റെ കവിതകളുടെ ചിത്രാവിഷ്കാരം തുടങ്ങിയവ ഉണ്ടായിരിക്കും.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രവാസി ഭാരതി റേഡിയോ എം.ഡി-യുമായ കെ. ചന്ദ്രസേനന്‍ മുഖ്യാതിഥിയാകും. ഡിസംബര്‍ രണ്ടിന് രാവിലെ പത്ത് മണിക്ക് അബുദാബി കോര്‍ണിഷില്‍ വാക്കത്തോണ്‍ സംഘടിപ്പിക്കും. വാക്കത്തോണില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 30-ന് മുന്‍പായി കേരള സോഷ്യല്‍ സെന്‍ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Lets socialize : Share via Whatsapp