.jpg)
യുഎഇ-യില്‍ ഡിസംബറില്‍ ഇന്ധനവിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാകും. ലിറ്ററിന് 2 ദിര്‍ഹം 20 ഫില്‍സായിരുന്ന സൂപ്പര്‍ പെട്രോള്‍ വില 2 ദിര്‍ഹം 24 ഫില്‍സാകും. രണ്ട് ദിര്‍ഹം 12 ഫില്‍സാണ് സ്പെഷ്യല്‍ 95 പെട്രോളിന്റെ പുതിയ വില. നിലവില്‍ ഇത് രണ്ട് ദിര്‍ഹം 9 ഫില്‍സായിരുന്നു. ഡീസലിന് അടുത്ത മാസം മുതല്‍ 2 ദിര്‍ഹം 38 ഫില്സയിരിക്കും. അഞ്ച് ശതമാനം വാറ്റ് കൂടി ഉള്‍പ്പെടുത്തിയ വില വിവരമാണ് ഊര്‍ജമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്.