സൗദിയില്‍ ഇന്‍ഷുറന്‍സ് കാര്‍ഡിനു പകരം ഇനി ഇഖാമ മതി

by International | 29-11-2019 | 713 views

ദമ്മാം: സൗദിയില്‍ ഇനി മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനു പകരം താമസ രേഖയായ ഇഖാമ മതി. ജനുവരി ഒന്ന് മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വിദേശികളുടെ ഇഖാമയുമായി സ്വദേശികളുടെ നാഷണല്‍ ഐ.ഡി-യുമായും ബന്ധിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയായി. ജനുവരി മുതല്‍ സൗദി അറേബ്യയില്‍ എല്ലാ ഹോസ്പിറ്റല്‍, ക്ലിനിക് തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചാല്‍ മതിയാകും എന്ന് കൗണ്‍സില്‍ ഓഫ് കോ-ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചു.

ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് ആപ്പുകളും ഇ-ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിലവില്‍ വരുന്നതിന്‍റെ ഭാഗമായി തിരിച്ചറിയല്‍ രേഖ സ്വീകരിക്കുന്നത്. ഇതിലൂടെ ആരോഗ്യ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകുവാനും സാധിക്കും. ആരോഗ്യ സേവനങ്ങള്‍ വേഗത്തില്‍ ആകുവാന്‍ ഇതിലൂടെ വേഗത്തില്‍ ആകുവാന്‍ സാധിക്കുമെന്ന് കൗണ്‍സില്‍ ഓഫ് കോ-ഓപറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്‌ അറിയിച്ചു.

Lets socialize : Share via Whatsapp