ക്ലാസിക് വാഹനങ്ങളുടെ പ്രദര്‍ശനത്തിന് അബുദാബിയില്‍ തുടക്കം

by Dubai | 29-11-2019 | 351 views

അബുദാബി: ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീയുടെ ഭാഗമായി നഗരത്തിലെങ്ങും നടക്കുന്ന ആഘോഷങ്ങളോടനുബന്ധിച്ച്‌ ക്ലാസിക് വാഹനങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കമായി. ഖസ്ര്‍ അല്‍ ഹൊസനില്‍ ഡിസംബര്‍ 30 വരെയാണ് പ്രദര്‍ശനം.

1950-കളിലും 60-കളിലും പുറത്തിറക്കിങ്ങിയ 21 വാഹനങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കാറുകള്‍, ജീപ്പുകള്‍, ട്രക്കുകള്‍ എന്നിവ പ്രദര്‍ശനത്തിലിടം പിടിച്ചിട്ടുണ്ട്. ഒട്ടകത്തിലും കുതിരപ്പുറത്തും സഞ്ചരിച്ചിരുന്ന ജനത മുപ്പതുകളോടെയാണ് വാഹനങ്ങളിലെ യാത്രകളിലേക്ക് കാലെടുത്തുവെയ്ക്കുന്നത്.

അബുദാബിയിലെ ആദ്യ എണ്ണ ഖനനവും അതിന്‍റെ ചുവടുവെച്ചുണ്ടായ വികസനങ്ങളും കൂടുതല്‍ വാഹനങ്ങളെയും നഗരത്തിലേക്ക് കൊണ്ടുവന്നു. ഇതിന്‍റെയെല്ലാം കഥപറയുന്ന പ്രദര്‍ശനമാണ് 'അല്‍ റൂഹൂല്‍' എന്നപേരില്‍ ഖസ്ര്‍ അല്‍ ഹൊസനില്‍ നടക്കുന്നത്.

പുതുതലമുറയ്ക്ക് ചരിത്രപരമായ വലിയ അറിവുകള്‍ കൂടി പങ്കുവെക്കുന്നതായിരിക്കും പ്രദര്‍ശനം. അബുദാബി പോലീസ് ബാന്‍ഡിന്‍റെ അകമ്പടിയോടെയുള്ള ക്ലാസിക് കാറുകളുടെ പരേഡ് ഉദ്ഘാടനച്ചടങ്ങ്‌ വേറിട്ടതാക്കി.

Lets socialize : Share via Whatsapp